തിരുവനന്തപുരം:  നീണ്ട ഇരുപത്തിയെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിസ്റ്റർ അഭയ കൊലക്കേസിൽ വിധി (Sister Abhaya Murder Case Verdict) ഇന്ന്.  വിധി പറയുന്നത് തിരുവനന്തപുരം    സിബിഐ പ്രത്യേക കോടതിയാണ്.  ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

1992 മാര്‍ച്ച് 26ന് രാത്രി കോട്ടയത്തെ പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ എന്താണ് സംഭവിച്ചതെന്നറിയാൻ കേരള ജനത ഉറ്റുനോക്കിയിരിക്കുകയാണ്.  27 നാണ് സിസ്റ്റർ അഭയയുടെ (Sister Abhaya) മൃതദേഹം കിണറ്റിനുള്ളിൽ കണ്ടെത്തിയത്.  കേസ് ആത്മഹത്യയെന്ന് എഴുതി തള്ളിയതാണ് ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും.  എന്നാൽ വഴിത്തിരിവ് കൊണ്ടുവന്നത് സിബിഐയാണ് (CBI).  


ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പുറത്തുകൊണ്ടുവന്നത് സിബിഐയാണ്.  കേസിലെ പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം അഭയ കണ്ടതാണ്  കൊലപാതകത്തിന് കാരണമെന്നാണ് സിബിഐ വാദം.  ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ ഇത്തരമൊരു വാദം നടത്തിയത്. 


Also Read: അഭയ കേസ്: സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മം കൃത്രിമ൦!!


മാത്രമല്ല അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികളെ കോണ്‍വെന്റിന്റെ കോമ്പൌണ്ടിൽ കണ്ടുവെന്ന് മൂന്നാം സാക്ഷി രാജു മൊഴി നൽകിയിട്ടുണ്ട്.  1993 മാര്‍ച്ച് 23ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐ(CBI) ഏറ്റെടുക്കുന്നത്.  കൊലപാതകത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്നുതവണ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും കോടതി ഉത്തരവിനെ തുടര്‍ന്ന് 2007ല്‍ സിബിഐയുടെ ഒരു പുതിയ അന്വേഷണസംഘം തുടരന്വേഷണം ആരംഭിക്കുകയായിരുന്നു.  


ഈ അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്‍ കേസിന്റെ തെളിവ് നശിപ്പിച്ചതും അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതടക്കമുള്ള കണ്ടെത്തൽ സിബിഐയ്ക്ക് പുറത്തുകൊണ്ടുവരാനായി.   ശേഷം 2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ സിബിഐ (CBI) അറസ്റ്റ് ചെയ്തു. 


സിബിഐ കുറ്റപത്രത്തിൽ (Chargesheet) വ്യക്തമാക്കിയിരിക്കുന്നത് പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായിയെന്നും തുടര്‍ന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കിണറ്റില്‍ തള്ളിയെന്നുമാണ്.  പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ ഇതിനിടയിൽ  കൂറുമാറിയിരുന്നു. വിചാരണ നടപടികള്‍ അവസാനിച്ചത് ഈ മാസം 10 നാണ്. 


Also Read: അഭയ കേസ്: കൂറുമാറ്റത്തിന് കടിഞ്ഞാണിടാന്‍ സിബിഐയുടെ നീക്കം


ഈ കേസിലെ നിർണായക മൊഴി മൂന്നാം സാക്ഷി അടയ്ക്കാ രാജുവിന്റെതാണ്.  പ്രതിഭാഗത്തുനിന്നും സാക്ഷികളാരും ഉണ്ടായിരുന്നില്ല.  തുടക്കം മുതലേ കേസിൽ അട്ടിമറി സാധ്യത ധാരാളമുണ്ടായിരുന്നു.  അതെല്ലാം സിബിഐ (CBI) പുറത്തുകൊണ്ടുവരികയായിരുന്നു.   കേസിൽ ആദ്യ തിരുത്തൽ നടത്തിയത് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ അഗസ്റ്റിന്‍ (SI Agastin) ആണ്.  അഭയയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍‍ട്ടിലാണ് അഗസ്റ്റിൻ തിരുത്തൽ വരുത്തിയത്.  കൂടാതെ സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആര്‍ഡിഒ കോടതില്‍ നല്‍കിയ അഭയയുടെ ശിരോവസ്ത്രമടക്കമുള്ള തൊണ്ടി മുതലുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചിരുന്നു. 


കേസിൽ ഫാ.തോമസ് കോട്ടൂരും ഫാ.ജോസ് പുതൃക്കയിലും, സിസ്റ്റര്‍ സെഫിയേയും കൂടാതെ എസ്ഐ അഗസ്റ്റിനേയും സിബിഐ അറസ്റ്റ് ചെയ്തു.  എന്നാൽ കുറ്റപത്രം നൽകുന്നതിന് മുൻപ് എസ്ഐ അഗസ്റ്റിൻ ആത്മഹത്യ ചെയ്തു.   എന്തായാലും 19 വയസുകാരിയായിരുന്ന സിസ്റ്റര്‍ അഭയ മരിച്ചു (Sister Abhaya Murder Case) മൂന്നു പതിറ്റാണ്ട് അടുക്കുമ്പോഴുള്ള ഈ വിധി പറച്ചിലിനെ കേരള ജനത ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.