Sitaram Yechury: സീതാറാം യെച്ചൂരി ഇന്ന് ആറ്റിങ്ങലിൽ
തുടർന്ന് യുവജനങ്ങളുടെ സംഗമവും `എൻ ജോയി ` എന്ന പേരിട്ടിരിക്കുന്ന പ്രചരണ പരിപാടിയും സംഘടിപ്പിക്കും.ഗൗരി ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും ` എൻ ജോയി ` യുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലെ യുവജനങ്ങൾ പരിപാടിയുടെ ഭാഗമാകും.
ആറ്റിങ്ങൽ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി ജോയിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് പങ്കെടുക്കും. വൈകുന്നേരം 4 മണിക്ക് ആറ്റിങ്ങൽ മാമം ഗ്രൗണ്ടിലാണ് പരിപാടി.തുടർന്ന് യുവജനങ്ങളുടെ സംഗമവും "എൻ ജോയി " എന്ന പേരിട്ടിരിക്കുന്ന പ്രചരണ പരിപാടിയും സംഘടിപ്പിക്കും.ഗൗരി ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും " എൻ ജോയി " യുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലെ യുവജനങ്ങൾ പരിപാടിയുടെ ഭാഗമാകും.
ALSO READ: സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതി ഉഡുപ്പിയിൽ പിടിയിൽ
അതേസമയം വി ജോയിയുടെ സ്ഥാനാർഥി പര്യടനം ആവേശത്തോടെ പുരോഗമിക്കുകയാണ്.ചിറയിൻകീഴ് നിയമസഭ മണ്ഡലത്തിലെ കടയ്ക്കാവൂർ , അഞ്ചുതെങ്ങ്,കഠിനംകുളം പ്രദേശങ്ങളിലായിരുന്നു ശനിയാഴ്ചത്തെ സ്ഥാനാർത്ഥിപര്യടനം.സ്ഥാനാർത്ഥി പര്യടനം ചിറയിൻകീഴ് മണ്ഡലത്തിലെ തെക്കുംഭാഗത്ത് എ എ റഹീം എം പി ഉദ്ഘാടനം ചെയ്തു.60ലധികം കേന്ദ്രങ്ങളിലാണ് സ്ഥാനാർത്ഥി സ്വീകരണം ഏറ്റുവാങ്ങിയത്.നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് സ്ഥാനാർഥിയെ ഓരോ കേന്ദ്രങ്ങളിലേക്കും ആനയിച്ചത്.
ഞായറാഴ്ച വാമനപുരം മണ്ഡലത്തിലാണ് സ്ഥാനാർത്ഥി പര്യടനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.