കൊല്ലം: തെൻമല ഡാമിൽ നിന്നും നീർനായ് കടിച്ചു യുവതിയ്ക്ക് പരിക്കേറ്റു. തെൻമല ഡാം സ്വദേശിയായ സീതയാണ് നീർനായ ആക്രമണം നേരിട്ടത്.കുറച്ച് കാലമായി നീർനായ് ശല്യം മൂലം ബുദ്ധിമുട്ടുകയാണ് തെന്മല ഡാമിന്റെ പരിസരത്തുള്ള പ്രദേശവാസികൾ. വനംവകുപ്പ് പെട്ടെന്ന്  ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

തെൻമല ഡാം കുളിക്കടവിൽ നിന്നാണ് സീതയെ  നീർനായ് കടിച്ച് പരിക്കേല്പിച്ചത്.  ഉടൻ തന്നെ നാട്ടുകാർ സീതയെ പുനലൂർ താലുക്ക് ആശുപത്രിയിലെത്തിച്ചു.തെൻമ ലഡാം മുതൽ ലുക്ക് ഔട്ട് വരെയുള്ള ഭാഗത്ത് നീർനായ് ശല്യം ഉള്ളതായി നാട്ടുകാർ പറയുന്നു.  ഏകദേശം അറുപതോളം നീർനായകൾ  തെൻമല ഡാം പരിസരത്ത്  മാത്രം ഉണ്ട് എന്നാണ് കണക്കുകൾ. കുളിക്കടവിന്റെ പരിസരത്ത് എത്തുന്നവർക്ക് നേരെ ഇവയുടെ ഉപദ്രവം വർധിക്കുകയാണ്.

Read Also: മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു; യാത്രകളിൽ 40 അംഗ സംഘം അനുഗമിക്കും


നൂറുകണക്കിന് സന്ദർശകർ ദൈനംദിനം സന്ദർശിക്കുന്ന സ്ഥലമാണ് തെന്മല ഡാം. ഇവരുടെ എല്ലാം ജീവന് ഭീഷണി ഉയർത്തുകയാണ് നീർനായകൾ. കൂട്ടമായി എത്തുന്ന സംഘങ്ങൾക്കെതിരെ പോലും ഇവയുടെ ആക്രമണം പതിവാകുകയാണ്.


നീർനായ ആക്രമണം പതിവായതോടെ  എത്രയും പെട്ടെന്ന് തന്നെ നീർനായ് ശല്യത്തിന് വനംവകുപ്പ് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. കാലങ്ങളായുള്ള നീർനായശല്യതതിന് പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് അവർ.


വിനോദ സഞ്ചാരത്തെ ആശ്രിയിക്കുന്ന പ്രദേശവാസികൾക്ക് ഇവയുടെ ആക്രണം ആൾക്കാരുടെ വരവിനെ തടയുമെന്നതിനാല്‍ ഉപജീവനത്തെയും ബാധിക്കുന്ന അവസ്ഥയുണ്ട്. നീണ്ട കോവിഡ് ലോക്ഡൗണിന് ശേഷമുള്ള തെന്മലയുടെ വിനോദ സഞ്ചാരത്തിന്റെ വളർച്ചയെയും നീർനായ ആക്രമണം പ്രതികൂലമായി ബാധിക്കുന്നുണ്ട്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.