ഗ്രാമീണ മേഖലകളിലെ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സ്കിൽ പാർക്കുകൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. കുളക്കട സ്കിൽപാർക്കിൽ അസാപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഹയിർ ആൻഡ്‌ ട്രെയിൻ മാതൃകയിലുള്ള ആധുനിക തൊഴിലധിഷ്ഠിത കോഴ്‌സുകളുടെയും നൈപുണ്യ പരിശീലന പദ്ധതികളുടെയും ഉദ്ഘാടനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

വിജ്ഞാന വ്യാപനത്തിനായി തൊഴിൽ പരിശീലന കേന്ദ്രങ്ങളിൽ  നടക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകൾക്കും നൈപുണ്യ പരിശീലന  പദ്ധതികളിലും വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രാധിനിത്യം ഉറപ്പാക്കും. തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് തൊഴിൽ  നൽകുന്നതിന് പൂർണ്ണ  പിന്തുണ നൽകും. ഇതിനായി ഒട്ടേറെ  പദ്ധതികളാണ് സർക്കാർ  നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.


കൊമേഴ്‌സ്, ബി.ബി.എ, എം.ബി.എ  ബിരുദധാരികൾക്കും, അവസാനവർഷ വിദ്യാർത്ഥികൾക്കുമുള്ള 'എൻറോൾഡ് ഏജൻ്റ് ' കോഴ്സിൻറെ പരിശീലനമാണ് കുളക്കട സ്കിൽ പാർക്കിൽ ആദ്യ ഘട്ടത്തിൽ ആരംഭിച്ചത്. യു.എസ്  ടാക്സേഷൻ രംഗത്ത് ഉയർന്ന ജോലിയും പ്രതിഫലവും ഉറപ്പ് നൽകുന്ന കോഴ്സാണിത്.  ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള അസാപ് കേരളയാണ് പരീശീലനം നൽകുന്നത്. നാല് മാസമാണ് പരിശീലന കാലാവധി. പരിശീലനത്തിലൂടെ   അമേരിക്കൻ ഇൻ്റേണൽ റവന്യൂ സർവ്വീസ് നടത്തുന്ന സ്‌പെഷ്യൽ എൻറോൾമെൻറ് പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കും.


ചടങ്ങിൽ   കുളക്കട  ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ടി. ഇന്ദുകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ എൽ. കവിത,  കേരള സാങ്കേതിക സർവ്വകലാശാല   പ്രോ  വൈസ് ചാൻസിലർ  ഡോ. എസ്. അയൂബ്, അസാപ് കേരള  സി. എം. ഡി ഉഷ ടൈറ്റസ്, കൊല്ലം ഡി. പി. എം പി. അനൂപ്, സ്റ്റാർട്ട് അപ്പ്‌ മിഷൻ സി. ഇ. ഒ  അനൂപ് അംബിക   തുടങ്ങിയവർ പങ്കെടുത്തു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.