കോഴിക്കോട് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് ഒരു മരണം; നാല് പേർക്ക് പരിക്ക്
കോഴിക്കോട് തൊണ്ടയാടാണ് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണത്.
കോഴിക്കോട്: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു (Death). നാല് പേര്‍ക്ക് പരിക്കേറ്റു (Injured). കോഴിക്കോട് തൊണ്ടയാടാണ് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണത്.
തമിഴ്നാട് സ്വദേശിയായ കാർത്തിക് (22) ആണ് മരിച്ചത്. കെട്ടിടത്തിൽ സ്ഥാപിക്കാനായി ക്രെയിനിൽ കൊണ്ടുവന്ന സ്ലാബാണ് തകർന്നത്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി സ്ലാബ് മുറിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
ALSO READ: Kerala Rain Alert: ആന്ധ്ര-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലർട്ട്
പുറമേ നിന്ന് നിര്‍മിച്ച് ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിക്കുന്ന സ്ലാബിന്റെ രണ്ട് കഷ്ണങ്ങളാണ് തകര്‍ന്നു വീണത്. നിര്‍മാണ (Construction) പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് കാർത്തിക് മരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അഞ്ച് പേരും തമിഴ്നാട് സ്വദേശികളാണ്.
ജീവാനന്ദ്, ഗണേഷ്, തങ്കരാജ്, സലിം എന്നിവരാണ് ചികിത്സയിലുള്ളത്. തമിഴ്നാട് കമ്പനിക്കാണ് നിർമാണത്തിന്റെ ചുമതല. തിരുപ്പൂരിൽ നിന്ന് ഭീമും സ്ലാബും നിർമിച്ച് കൊണ്ടുവന്ന് ക്രെയിൻ ഉപയോഗിച്ചാണ് ഫിറ്റ് ചെയ്യുന്നത്. ഇതിന് സഹായിക്കുന്ന ജോലിക്കാരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...