കൊച്ചി: സിനിമകൾ, സീരിയലുകൾ,  ഒടിടി പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയിടങ്ങളിൽ പുകവലി ദൃശ്യങ്ങള്‍ കാണിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹര്‍ജി. ഇത്തരത്തിലുള്ള പുകവലി ദൃശ്യങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഇതിന് നിരോധനം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ സിനിമ മേഖലയിലെ സിഗരറ്റിന്റെയും പുകയില ഉല്‍പന്നങ്ങളുടെയും പരസ്യങ്ങള്‍ 2003 മുതൽ തടഞ്ഞിട്ടുണ്ട്. ഇത് നിയമപ്രകാരമുള്ള മുന്നറിയിപ്പ് എന്ന ടാഗ് ലൈനിലാണ് നിലവിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഹർജിയിൽ പറയുന്നത് സിനിമ പോലുള്ളവയില്‍ പുകയില ഉല്‍പന്നങ്ങളുടെ വ്യാപക ഉപയോഗം ഒരു തരത്തിൽ പരോക്ഷമായ പരസ്യമാണ് നൽകുന്നതെന്നും ചലച്ചിത്ര താരങ്ങളും മറ്റും പുകവലിക്കുന്നത് സമൂഹത്തെയാകെ സ്വാധീനിക്കുന്നുവെന്നും ഹർജിയിൽ പറയുന്നുണ്ട്.  കേരള വോളണ്ടറി ഹെൽത്ത് സർവ്വീസ് എന്ന എൻജിഒ ആണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 


അതേസമയം  സ്ക്രീനിലെ പുകവലി രംഗങ്ങൾ കാണുന്നത് കൊണ്ട് മാത്രം ആളുകൾ പുകവലി തുടങ്ങുമെന്ന് ശരിക്കും കരുതുന്നുണ്ടോ എന്ന് ഹർജി പരിഗണിക്കവെ കോടതി ആരാഞ്ഞു. സിനിമ,സീരിയൽ സ്വീധീനങ്ങളേക്കാൾ ഉപരി സുഹൃത്തുക്കളുടെ സ്വാധീനവും പുകവലിക്ക് കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പുകവലി ആരോഗ്യത്തിന് ഹാനീകരം, മദ്യപാനം ആരോഗ്യത്തിന് ഹാനീകരം എന്ന് എപ്പോഴും സ്ക്രീനിൽ എഴുതി കാണിക്കാൻ ആകില്ലെന്നും രാജ്യത്തെ മറ്റ് ഭാഗങ്ങളിലോ അന്താരാഷ്ട്ര തലത്തിൽ സിനിമയിലോ ഒടിടിയിലോ ഇങ്ങനെ കാണിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. 7-ന് വിഷയം വീണ്ടും കോടതി ലിസ്റ്റ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.