തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം നെകടന്നാക്രമിച്ച് ബിജെപി നേതാക്കള്‍ രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിപിഎമ്മും സ്വർണ കള്ളക്കടത്തുകാരുമായി ഉള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്വർണ്ണക്കള്ളക്കടത്ത് സിപിഎമ്മിന്റെ പാർട്ടി പരിപാടിയാണ്
എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ്‌ വാര്യര്‍ പറയുന്നു,


Also Read:സ്വർണ്ണക്കടത്ത്;മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കെ.സുരേന്ദ്രൻ


 


2014 ൽ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായിരുന്ന മുഹമ്മദ് ഫയാസ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ചിരുന്നു. 
കോഴിക്കോട് ജില്ലാ സെക്രട്ടറിയായ പി. മോഹനനെ കണ്ട് തിരിച്ചിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു എന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ പറയുന്നു.


സിപിഎം കൊലയാളി സംഘങ്ങൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ടവരാണ്. കഴിഞ്ഞ വർഷം കൊടി സുനി ഖത്തറിലുള്ള മലയാളിയെ ജയിലിൽ നിന്ന് വിളിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 
ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നിരുന്നു.


തുടർന്ന് ജയിലിൽ റെയ്ഡ് നടത്തി കുറെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തെങ്കിലും ഈ ഫോണുകളിൽ നിന്ന് ഉണ്ടായ കോളുകൾ പരിശോധിക്കണമെന്ന 
ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ ആവശ്യം പോലും പരിഗണിക്കപ്പെട്ടില്ല. എന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു.


കോടിയേരി ബാലകൃഷ്ണൻ നയിച്ച ജനജാഗ്രത മാർച്ചിൽ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ കോടികൾ വിലമതിക്കുന്ന കൂപ്പർ കാറിലാണ് തമ്പുരാൻ എഴുന്നള്ളിയത്.


മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഇടയ്ക്കിടെയുള്ള ഗൾഫ് സന്ദർശനത്തിൽ കേരളത്തിനോ പ്രവാസികൾക്കോ നയാപൈസയുടെ ഗുണം ഉണ്ടായിട്ടില്ലെങ്കിലും സിപിഎമ്മിന് കാര്യമായി ഗുണം ചെയ്യുന്നുണ്ട് എന്നാണ് കരുതേണ്ടത്.


സ്വപ്ന സുരേഷിനെ ഇപ്പോൾ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമ നടൻ കൂടിയായ പുത്രനാണ്,എന്നും സന്ദീപ് വാര്യര്‍ പറയുന്നു. തന്‍റെ ഫേസ്ബുക്ക് 
പോസ്റ്റിലൂടെ രൂക്ഷമായ വിമര്‍ശനമാണ് സന്ദീപ് വാര്യര്‍ സിപിഎം നെതിരെ നടത്തുന്നത്.



 


യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേശും ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്,മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സംശയത്തിന്റെ നിഴലിലാണ്. മറുപടി കിട്ടിയേ തീരൂ പിണറായീ... വർഷങ്ങളായി കൂടെയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ ചെയ്യുന്നതൊന്നും 
താൻ അറിയുന്നില്ല എന്ന് പറയുന്ന മുഖ്യമന്ത്രി എന്തിനാണ് അധികാരത്തിൽ തുടരുന്നത് എന്ന് ഗണേശ് ചോദിക്കുന്നു.
കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ടു വലിയ വിവാദങ്ങൾ ഉണ്ടായപ്പോളും അതൊക്കെ ഒതുക്കി തീർക്കാൻ ഇടപെട്ടവരും ഈ കേസ് തെളിയുന്നതോടെ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം.എന്നും ഗണേശ് പറയുന്നു,


സിപിഎമ്മിനും സ്വര്‍ണ്ണക്കടത്ത് കാര്‍ക്കും തമ്മിലുള്ള ബന്ധം എടുത്തുപറഞ്ഞു കൊണ്ടാണ് ഗണേശിന്റെ ഫേസ്ബുക്ക് പോസ്റ്റും.



സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ ആരോപണങ്ങളുമായി ബിജെപി നേതാക്കള്‍ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ ഓഫീസിന് നേര്‍ക്ക്‌ 
ആരോപണം ഉന്നയിക്കുന്നതോടൊപ്പം തന്നെ കേസില്‍ സിപിഎംനെ പ്രതിരോധത്തില്‍ ആക്കുന്നതിന് കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ത്തികൊണ്ട് വരുന്നതിലൂടെ 
ബിജെപി നേതാക്കള്‍ ശ്രമിക്കുകയാണ്.