തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ വ്യക്തമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം 
എന്നാവശ്യപ്പെട്ട് ബിജെപി പ്രത്യക്ഷ സമരത്തിലേക്ക്. 
വരും ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ ഘട്ടമായി  ജില്ലാ കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ധർണ്ണ നടക്കും. 
എല്ലാ ജില്ലകളിലും ബിജെപിയുടെ മുതിർന്ന നേതാക്കൾ നേതൃത്വം നൽകും.
പിന്നാലെ  നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ  പ്രതിഷേധം സംഘടിപ്പിച്ച്  മുഖ്യമന്ത്രിക്കെതിരായ വികാരം പ്രകടിപ്പിക്കും.
പഞ്ചായത്തുതലത്തിലും  വാർഡ് തലത്തിലും പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് ബിജെപി അറിയിച്ചു.


ഇപ്പോള്‍ യുവമോര്‍ച്ച നടത്തുന്ന സമരങ്ങള്‍ക്ക് ബിജെപി നേതൃത്വം പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്.


സമരം ശക്തമാക്കി സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പ്രധിരോധത്തില്‍ ആക്കുന്നതിനാണ് ബിജെപിയുടെ നീക്കം.


Also Read:സ്വര്‍ണ്ണക്കടത്ത് കേസ്;മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് പ്രതിപക്ഷം;സ്വപ്നയ്ക്ക് സര്‍ക്കാരുമായി അടുത്ത ബന്ധമെന്ന് ചെന്നിത്തല!


 


സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണത്തില്‍ ബിജെപി നേതൃത്വം ഉറച്ച് നില്‍ക്കുകയാണ്.


മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറെ മാറ്റിയത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല എന്ന നിലപാടിലാണ് ബിജെപി,
ശിവശങ്കര്‍ വന്‍ സ്രാവ് എന്നാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നത്,എന്തായാലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് 
വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിലൂടെ സിപിഎം നെ പ്രതിരോധത്തിലാക്കാം എന്നാണ് ബിജെപി സംസ്ഥാന ഘടകം കണക്ക്കൂട്ടുന്നത്‌.