തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിട്ട് വീഴ്ച്ചയില്ലാത്ത സമീപനവുമായി പ്രതിപക്ഷം രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന് ആവശ്യപെട്ട പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല,മുഖ്യമന്ത്രി കണ്ണടച്ച് പാലുകുടിക്കുകയാണ് 
എന്ന് ആരോപിച്ചു.


മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും പല അഴിമതിയുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ 
ഓഫീസ് ആണെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു,സ്വര്‍ണ്ണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് സര്‍ക്കാരുമായി അടുത്തബന്ധം 
ഉണ്ടെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസും സിബിഐ അന്വേഷണ പരിധിയില്‍ വരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപെട്ടു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് യുഡിഎഫ് പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്നും രമേശ്‌ ചെന്നിത്തല അറിയിച്ചു,


Also Read:സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ സിപിഎംനെ ലക്ഷ്യമിട്ട് ബിജെപി;സിബിഐ,എന്‍ഐഎ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ കളത്തില്‍!


 


സമര പരിപാടികളുടെ ആദ്യ ഘട്ടമായി എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ധര്‍ണ്ണ നടത്തുമെന്ന് ചെന്നിത്തല അറിയിച്ചു.
പോലീസിനെയും രൂക്ഷമായ ഭാഷയിലാണ് രമേശ്‌ ചെന്നിത്തല വിമര്‍ശിച്ചത്,കുറ്റകരമായ അനാസ്ഥ പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നു എന്ന് ചെന്നിത്തല 
ആരോപിച്ചു,സര്‍ക്കാര്‍ വാഹനത്തില്‍ സ്വര്‍ണ്ണം കടത്തി എന്ന വാര്‍ത്തകള്‍ അന്വേഷിക്കണം എന്നും ചെന്നിത്തല പറഞ്ഞു.


സര്‍ക്കാരിന്‍റെ സ്പേസ് കോണ്‍ഫറന്‍സിന്‍റെ മുഖ്യസംഘാടക സ്വപ്ന സുരേഷ് ആയിരുന്നെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്,എങ്ങനെ മുഖ്യമന്ത്രിക്ക് 
സര്‍ക്കാര്‍ പരിപാടിയുടെ മുഖ്യ സംഘടകയെ അറിയില്ല എന്ന് പറയാന്‍ കഴിയുമെന്നും ചോദിച്ചു.


എന്തായാലും മുഖ്യമന്ത്രിയെ ഈ വിഷയത്തില്‍ കടന്നാക്രമിക്കുന്നതിനാണ് യുഡിഎഫ് നീക്കം.