തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് അഭയം ഒരുക്കാൻ സന്നദ്ധത അറിയിച്ച് ഒരു പഞ്ചായത്ത്. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ​ഗ്രാമപഞ്ചായത്താണ് വയനാട് ജില്ലയിലെ പ്രകൃതിക്ഷോഭത്താൽ ഭീതിയിലാണ്ട മനുഷ്യർക്ക് അഭയമൊരുക്കുമെന്ന് അറിയിച്ചിരിക്കുന്നത്. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. സുരേഷ് ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"അകലം" എന്ന പരിമിതിയെ "കരുതൽ" എന്ന മാനവിക ഭാവം കൊണ്ട് മുറിച്ചു കടക്കുവാനുള്ള എളിയ ശ്രമമായും ഇതിനെ കരുതാമെന്ന് എസ്. സുരേഷ് ബാബു അറിയിച്ചു. സ്നേഹത്തണൽ എന്നാണ് ഈ പദ്ധതിയുടെ പേര്. ദുരിത മേഖലയിലുള്ളവർക്കായി വീടുകളുടെ വാതിൽ തുറന്നിടുമെന്നും ഈ വിഷമസന്ധിയിൽ ഞങ്ങളാലാവുന്നത് ചെയ്യുവാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


ALSO READ: സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി


വയനാട് നിന്നും ഏറെ അകലെയായതിനാൽ ആരെങ്കിലും എത്തുമോ എന്ന് അറിയില്ലെന്നും വയനാടിന് സമീപമുള്ള ജില്ലകളിലുള്ളവർക്ക് ഈ ആശയം നന്നായി  പ്രാവർത്തികമാക്കുവാൻ കഴിയുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


സ്നേഹത്തണൽ....
വയനാട് ഇന്ന് നമ്മളെല്ലാവരുടെയും മനസിൽ ഒരു നോവാണ്. ദുരിതം പെയ്തിറങ്ങിയ ആ നാട്ടിലേക്ക് കേരളത്തിൻ്റെ എല്ലാ ഭാഗത്തു നിന്നും സഹായങ്ങൾ പ്രവഹിക്കുകയാണ്.
കേരളത്തിൻ്റെ വടക്കുള്ള വയനാട് ജില്ലയിലെ പ്രകൃതിക്ഷോഭത്താൽ ഭീതിയിലാണ്ട മനുഷ്യർക്ക് അഭയമൊരുക്കാനുള്ള ശ്രമത്തിലാണ് തെക്കൻ ജില്ലയായ തിരുവനന്തപുരത്തെ മലയിൻകീഴ് ഗ്രാമപഞ്ചായത്ത്. "അകലം " എന്ന പരിമിതിയെ "കരുതൽ" എന്ന മാനവിക ഭാവം കൊണ്ട് മുറിച്ചു കടക്കുവാനുള്ള എളിയ ശ്രമമായും ഇതിനെ കരുതാം.
ദുരിതമേഖലയിലെ നമ്മുടെ സഹോദരങ്ങൾക്ക് ഇവിടെ താമസിക്കാം. നമ്മുടെ വീടുകളുടെ വാതിലുകൾ അവർക്കായി തുറക്കപ്പെടും.
ദുരന്തമുഖത്ത് നിങ്ങൾ ഒറ്റയ്ക്കല്ല, 
ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു....
നിങ്ങളുടെ കണ്ണീർ കഥകൾ കേൾക്കാനും, നിങ്ങളെ ആശ്വസിപ്പിക്കുവാനും ഞങ്ങളുണ്ട്....
മഴ മാറും....
വീണ്ടും പകൽ തെളിയും.....
ഞങ്ങൾ നിങ്ങളെ നാട്ടിലെത്തിക്കും....
ഈ ഒരു ആശയം മുന്നോട്ട് വയ്ക്കുമ്പോൾ വയനാട് നിന്നും ഏറെ അകലെയുള്ള ഞങ്ങളിലേക്ക് ആരെങ്കിലും എത്തുമോ എന്ന് അറിയില്ല....
എങ്കിലും ഈ വിഷമസന്ധിയിൽ ഞങ്ങളാലാവുന്നത് ചെയ്യുവാൻ ശ്രമിക്കുന്നു എന്നു മാത്രം.
വയനാടിന് സമീപ ജില്ലകളിലുള്ളവർക്ക് ഈ ആശയം നന്നായി  പ്രാവർത്തികമാക്കുവാൻ കഴിയും എന്നും വിശ്വസിക്കുന്നു.
ഒരു കുടുംബമോ, ഒരു വ്യക്തിയോ  ഞങ്ങളിലേക്ക് എത്തിയാൽ അന്ന് മുതൽ നിങ്ങളായിരിക്കും ഞങ്ങൾ ളുടെ ഏറ്റവും "വലിയ അതിഥി " .
മലയിൻകീഴിലേക്ക് സ്വാഗതം സ്നേഹിതരെ...




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.