മുഖ്യമന്ത്രിയുടെ ഭാര്യയെയും മകളെയും ചോദ്യം ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ
ഷാജ് കിരണിനെ 33 തവണ ഇന്റലിജൻസ് മേധാവി വിളിച്ചത് വീട്ടുകാര്യങ്ങൾ പറയാനല്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായില്ല. ഷാജ് കിരണിനെ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നു പോലീസ്. അകത്ത് പോകുമെന്ന ഭയം മൂലം മുഖ്യമന്ത്രി മാനസിക വിഭ്രാന്തിയിലാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ആലപ്പുഴ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഭാര്യയെയും മകളെയും കേന്ദ്രഏജൻസി ചോദ്യം ചെയ്യണമെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഭാര്യക്കും മകൾക്കും പ്രത്യേക പ്രിവിലേജ് ഇല്ല. സ്വർണ്ണം കടത്തിയ ബിരിയാണി ചെമ്പ് കമലയുടെ അടുക്കളയിലേക്കാണ് വന്നത്. നടപടി അനിവാര്യമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഷാജ് കിരണിനെ 33 തവണ ഇന്റലിജൻസ് മേധാവി വിളിച്ചത് വീട്ടുകാര്യങ്ങൾ പറയാനല്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായില്ല. ഷാജ് കിരണിനെ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നു പോലീസ്. അകത്ത് പോകുമെന്ന ഭയം മൂലം മുഖ്യമന്ത്രി മാനസിക വിഭ്രാന്തിയിലാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.
സ്വപ്ന സുരേഷിന്‌റെ വെളിപ്പെടുത്തലോടെ രാഷ്ട്രീയ കേരളം ഇളകി മറിയുന്ന അവസ്ഥയിലാണ്. കനത്ത പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. മുഖ്യമന്ത്രിക്ക് ശക്തമായ സുരക്ഷാ വലയമാണ് പോലീസ് തീർത്തിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത മാസ്കുകൾക്കും നിരോധനമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...