Kochi: രാവിലെ 8.25ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഏറണാകുളം ജില്ലാ കലക്ടര്‍ രേണു രാജ്...!! രാവിലെ മിക്ക സ്കൂളിലെയും വിദ്യാർഥികൾ സ്കൂളിലെത്തിയ ശേഷമായിരുന്നു കലക്ടറുടെ അവധി പ്രഖ്യാപനം...!! 


COMMERCIAL BREAK
SCROLL TO CONTINUE READING

പെരുമഴയത്ത്  കഷ്ടപ്പെട്ട് കുട്ടികള്‍ സ്കൂളില്‍ എത്തിയതിനുശേഷം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത് എന്തായാലും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായിരിയ്ക്കുകയാണ്. "കലക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ...? എന്നിങ്ങനെയാണ് ചോദ്യങ്ങളുടെ പെരുമഴ.  കുട്ടികള്‍ മാത്രമല്ല കലിപ്പ് തീര്‍ക്കാന്‍ മാതാപിതാക്കളും പിന്നിലല്ല.  "ഇൻഎഫിഷ്യന്റ് കലക്ടർ’,‘വെങ്കിട്ടരാമന്‍റെ ബ്രാൻഡാണെന്നു തോന്നുന്നു’എന്നാണ് ചില മാതാപിതാക്കൾ അഭിപ്രായപ്പെട്ടത്‌.


Also Read:  Kerala Rain Updates: കനത്ത മഴ; സംസ്ഥാനത്ത് 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


"ഇന്ന് ഈ പേജിൽ കുത്തിയിരുന്നു മടുത്താണു കുട്ടിയെ സ്കൂളിൽ വിട്ടത്’ എന്നായിരുന്നു ഒരു രക്ഷിതാവിന്‍റെ പരാതി. എന്തായാലും  എറണാകുളം ജില്ലാ കലക്ടർ ഡോ.രേണു രാജിനു പൊങ്കാലയിടുകയാണ് നെറ്റിസന്‍സ്... മണിക്കൂറുകള്‍ക്കകമാണ് കമന്‍റ് ബോക്സ് നിറഞ്ഞത്...!! 


വളരെ രസകരമായ കമന്‍റുകളാണ് പേജില്‍ നിറയ....  


"കുറച്ച് നേരെത്തെയൊക്കെ എഴുന്നേറ്റ് കൂടെ കളക്റ്ററേ. രാവിലെ 8 മണിക്കാണോ അവധി പ്രഖ്യാപിക്കുന്നത്. ഒരു കുട്ടിയെ സ്കൂളിൽ വിടാൻ ഒരമ്മ വെളുപ്പിനെ 4മണിക്കൊക്കെ എഴുന്നേൽക്കേണ്ടിവരുമ്പോഴാണ് ജില്ലാ ഭരണാധികാരി സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കാൻ 8 മണിക്ക് പോസ്റ്റ്‌ ഇടുന്നത്.... . നിങ്ങൾക്ക് കാലാവസ്ഥയെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിക്കുന്നതല്ലേ....
ഒരു മര്യാദയൊക്കെ കാണിക്കണം.


കലക്ടര്‍ അവധി പ്രഖ്യാപിക്കുമെന്ന് മുന്‍കൂട്ടി കണ്ടതായി സൂചിപ്പിച്ചുകൊണ്ട് കുട്ടികള്‍ കൂര്‍ക്കം വലിച്ച്  ഉറങ്ങുന്ന ചിത്രമാണ് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്....!!!


രസകരമായ ഒരു കമന്‍റ്  മഴ കാരണം കുട്ടിയെ ബസ്സിൽ വിടാൻ മടിച്ച് പത്തു കിലോമീറ്റർ അകലെയുളള സ്കൂളിൽ കാറിൽ കൊണ്ടാക്കിയ ഒരു രക്ഷിതാവിന്‍റെതാണ്.  അദ്ദേഹം കുറിച്ചു.... കുട്ടിയെ കൊണ്ടാക്കി തിരികെ വീട്ടിലെത്തും മുൻപ് ഇന്ന് സ്കൂളുകൾക്കവധിയാണെന്ന അങ്ങയുടെ പ്രഖ്യാപനം വന്നു. എങ്കിൽ പിന്നെ കുഞ്ഞിനെ തിരിച്ച് കൊണ്ടു വരാം എന്ന് കരുതി വീണ്ടും സ്കൂളിലേക്ക് പുറപ്പെട്ട് പകുതി വഴി ആയപ്പോഴാണ് അങ്ങയുടെ രണ്ടാം പ്രഖ്യാപനത്തെ കുറിച്ചറിഞ്ഞത്. സ്കൂളിലെത്തിയ കുട്ടികൾ സ്കൂളിലും വീട്ടിലിരിക്കുന്ന കുട്ടികൾ വീട്ടിലും ഇരിക്കട്ടെ എന്നായിരുന്നു അത്.
എന്‍റെ സംശയം  ഇതാണ്...
ഞാൻ കാലടി-മലയാറ്റൂർ റോഡിൽ നീലീശ്വരം ഭാഗത്ത് കാറ് ഇടത്തേ സൈഡിൽ ഒതുക്കി പാർക്ക് ലൈറ്റൊക്കെയിട്ട് ഇരിക്കുകയാണ്. മുന്നോട്ട് പോയാൽ സ്കൂൾ.....പിറകോട്ട് പോയാൽ വീട്.
ഞാനിപ്പൊ എന്താ ചെയ്യണ്ടേ...എങ്ങോട്ടാ പോകണ്ടേ...!!!!
ഒന്ന് വേഗം പറഞ്ഞിരുന്നെങ്കിൽ ഇത് കഴിഞ്ഞൊന്ന് ആപ്പീസിൽ പോകാരുന്നു.....!! 


അയ്യായിരത്തോളം ആളുകളാണ് വെറും മണിക്കൂറുകള്‍ക്കകം കലക്ടര്‍ക്ക് പൊങ്കാലയിടാന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.....!!


ജില്ലയില്‍ പെയ്തിറങ്ങിയ കനത്ത മഴയെ തുടര്‍ന്ന്  ഇന്നലെ മുതൽ വിദ്യാർഥികളും മാതാപിതാക്കളും കലക്ടറുടെ സോഷ്യല്‍ മീഡിയ പേജിൽ  അഭ്യർഥന നടത്തിയിട്ടും അവധി പ്രഖ്യാപിച്ചത് രാവിലെ 8:25 ന്... ഇതാണ് മാതാപിതാക്കളെയും വിദ്യാര്‍ത്ഥികളെയും ചൊടിപ്പിച്ചത്. കലക്ടര്‍ അവധി പ്രഖ്യാപിച്ചപ്പോഴേയ്ക്കും കുട്ടികള്‍ സ്കൂളില്‍ എത്തിയിരുന്നു...!! 


എന്നാല്‍, കുട്ടികള്‍ എത്തിയ സാഹചര്യത്തില്‍  മിക്ക സ്കൂളുകളും കലക്ടറുടെ പ്രഖ്യാപനം അവഗണിച്ച് ക്ലാസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തില്‍ പതിവു പോലെ ക്ലാസ് നടക്കുമെന്നും ഉച്ചയ്ക്കു ശേഷം കുട്ടികളെ കൂട്ടിക്കൊണ്ടു പോകാമെന്നും മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തേവര എസ്എച്ച് സ്കൂളിൽ കലക്ടർ അവധി പ്രഖ്യാപിക്കും മുമ്പു തന്നെ അവധി പ്രഖ്യാപിച്ചതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടായില്ല.... 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.