തിരുവനന്തപുരം: സോളാർ കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഉമ്മൻ ചാണ്ടിയോടും കുടുംബത്തോടും പിണറായി വിജയൻ മാപ്പ് പറയണം. സിപിഎമ്മിനോട് കാലം കണക്ക് ചോദിക്കും. പൊലീസ് അന്വേഷിച്ചിട്ട് തെളിവില്ലെന്ന് കണ്ടെത്തിയ കേസ് CBIയ്ക്ക് വിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും വിഡി സതീശൻ പറഞ്ഞു.കോൺഗ്രസ് നേതാക്കളെ അവഹേളിക്കാൻ കേസ് ഉപയോഗിച്ചെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് സോളാർകേസെന്ന് എ കെ ആന്റണി.ഇത് സിബിഐ അന്വേഷണത്തിലൂടെ വ്യക്തമായി.നേതാക്കൻമാരെ കുറ്റവിമുക്തരാക്കിയെന്ന റിപ്പോർട്ടിൽ അതിശയമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.സിബിഐ റിപ്പോർട്ട് സന്തോഷകരമെന്ന് കെ സുധാകരനും പ്രതികരിച്ചു.ഉമ്മൻ ചാണ്ടിയേയും കോൺഗ്രസിനേയും തകർക്കാനായിരുന്നു സിപിഎമ്മിന്റെ ശ്രമം.അത് വിലപ്പോയില്ല.കേസ് സിബിഐയ്ക്ക് വിട്ടത് നല്ലതായെന്നും സുധാകരൻ പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.