Solar Defamation| സോളാർ മാനനഷ്ടക്കേസ്: വി എസ് അച്യുതാനന്ദൻ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിക്ക് സ്റ്റേ
വിധി യുക്തി സഹമല്ലെന്നും ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കാതെയാണെന്നും വി.എസിൻറെ ഓഫീസ് ചൂണ്ടിക്കാണിച്ചിരുന്നു.
തിരുവനന്തപുരം: സോളാർ മാനനഷ്ടക്കേസിൽ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി. കേസിൽ വി എസ് അച്യുതാനന്ദൻ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിക്ക് സ്റ്റേ. നേരത്തെ നഷ്ട പരിഹാരം നൽകണമെന്ന കീഴ്ക്കോടതി വിധിക്കെതിരെ വി.എസ് അപ്പീൽ നൽകിയിരുന്നു. വിധി യുക്തി സഹമല്ലെന്നും ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കാതെയാണെന്നും വി.എസിൻറെ ഓഫീസ് ചൂണ്ടിക്കാണിച്ചിരുന്നു.
തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയാണ് ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി പ്രഖ്യാപിച്ചത്. കേസിൽ വിഎസ് കോൺഗ്രസ് നേതാവിന് 10,10,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടത്. കൂടാതെ ഇത്രയും നാളത്തെ പലിശ ആറ് ശതമാനം നിരക്കിൽ നൽകണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
വിഎസിന്റെ ആരോപണത്തിനെതിരെ 2014ലാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിക്കുന്നത്. വക്കീൽ നോട്ടീസിൽ ആദ്യം ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് 10,10,000 രൂപ നഷ്ടപരിഹരമായി കുറയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...