കേരളത്തിലെ വൈക്കം, ഗുരുവായൂർ സത്യാഗ്രഹ സമരങ്ങളുടെ മഹത്ത്വം കോൺഗ്രസിൽനിന്ന് തട്ടിയെടുത്ത് പുതിയ ചരിത്രം സൃഷ്ടിക്കാനാണ് ചില രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതെന്ന് ശശി തരൂർ എം.പി. വൈക്കം സത്യാഗ്രഹ ശതാബ്ദിയുടെ മലബാർ നവോത്ഥാനജാഥയ്ക്ക് ഗുരുവായൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യാഗ്രഹങ്ങൾ നടന്നിരുന്ന കാലത്ത് ഈ പാർട്ടികളൊന്നും ജനിച്ചിട്ടേയില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഒരു പാർട്ടികളുടെയും പേര് എടുത്ത് പറയാതെയാണ് അദ്ദേഹം വിമർശനം നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ടി.കെ. മാധവന്റെയും കെ.പി. കേശവമേനോന്റെയും കേളപ്പജിയുടെയുമൊക്കെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടിയാണ് സത്യാഗ്രഹ സമരങ്ങളെല്ലാം നയിച്ചത്. പിന്നെ മറ്റ് പാർട്ടികൾക്ക് ഇതിൽ എങ്ങനെ അവകാശവാദം ഉന്നയിക്കാനാകും. സമാധാനപൂർണമായ സമരമാണ് കോൺഗ്രസ് നടത്തേണ്ടതെന്ന് അന്ന് ഗാന്ധിജി പഠിപ്പിച്ചിട്ടുണ്ട്. ഇന്നും അതേ പാതയിൽത്തന്നെയാണ് കോൺഗ്രസ്. ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന അന്യായത്തിലൂടെയാണ് രാജ്യം ഇന്ന് കടന്നുപോകുന്നത്. ഒരു തിരഞ്ഞെടുപ്പുപ്രസംഗത്തിന്റെ പേരിൽ മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ശിക്ഷാവിധിയാണ് രാഹുൽ ഗാന്ധിക്കുനേരെ നടപ്പാക്കിയത്. ഈ അന്യായങ്ങളൊന്നും വെച്ചുപൊറുപ്പിക്കാനാകില്ല. ജനാധിപത്യത്തെ ഹനിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണിത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക്‌ ഇതിന് കനത്തവില നൽകേണ്ടി വരും”- ശശി തരൂർ പറഞ്ഞു.


ALSO READ: K.Surendran: വിവാദത്തിന് പിന്നിൽ കുബുദ്ധികൾ; കോടതി തീ‍ർപ്പ് വരുത്തട്ടെയെന്ന് കെ.സുരേന്ദ്രൻ


രാഹുലിനെ അയോഗ്യനാക്കിയതിനെതിരേ തിരുവനന്തപുരത്ത് സമാധാനപരമായി സമരം നടത്തിയ യൂത്ത് കോൺഗ്രസുകാരെ പോലീസുകാർ അടിച്ചൊതുക്കിയെന്ന് അദ്ദേഹം വിമർശിച്ചു. സത്യാഗ്രഹ നായകന്മാരായ കെ.പി. കേശവ മേനോന്റെയും കെ. കേളപ്പന്റെയും ഛായാചിത്രങ്ങൾ വഹിച്ചുകൊണ്ട് ടി. സിദ്ധിഖ് എം.എൽ.എ. നയിക്കുന്ന ജാഥ ചൊവ്വാഴ്ച സന്ധ്യയോടെയാണ് ഗുരുവായൂരിലെത്തിയത്. ഗുരുവായൂർ സത്യാഗ്രഹ നായകനായിരുന്ന പി. കൃഷ്ണപ്പിള്ളയുടെ സ്മാരകവേദിയിലായിരുന്നു സ്വീകരണസമ്മേളനം. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷനായി. ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ ആമുഖപ്രഭാഷണം നടത്തി. സനീഷ് കുമാർ ജോസഫ് എം.എൽ.എ., കെ.എ. തുളസി, സോണി സെബാസ്റ്റ്യൻ, പി.എ. മാധവൻ, ജോസഫ് ചാലിശ്ശേരി, എം.പി. വിൻസെന്റ് തുടങ്ങിയവർ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റൻ ടി. സിദ്ധിഖ് എം.എൽ.എ. സ്വീകരണത്തിന് നന്ദി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.