ന്യൂഡൽഹി: സൗമ്യ കൊലക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധനാ  നല്‍കി
നൽകി. കോടതി വിധിയിലെ പിഴവുകൾ പരിഹരിക്കണമെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിലാണ് പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചത്. പ്രതിക്ക് കീഴ്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയ സുപ്രീകോടതി വിധി പുനപരിശോധിക്കാനാണ് സറക്കാര്‍ ഹര്‍ജി നല്‍കിയത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയാണ് സംസ്ഥാനത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.


ഗോവിന്ദച്ചാമിക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നും കീഴ്ക്കോടതി വിധിച്ച വധശിക്ഷ പുനസ്ഥാപിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഐപിസി മുന്നൂറാം വകുപ്പിന്‍റെ സാധ്യത പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.


സെപ്റ്റംബർ 15നാണ് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന്​ വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ വിധി. അതേസമയം, ബലാത്സംഗത്തിന്​ ജീവപര്യന്തം ശിക്ഷ നൽകിയ ​കീഴ്​കോടതി വിധികൾ സുപ്രീംകോടതി ശരിവെച്ചിരുന്നു.


കേസിൽ ഗോവിന്ദച്ചാമിയുടെ അപ്പീലിൽ വാദിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച പറ്റിയതായി വ്യാപക പരാതി ഉയർന്നിരുന്നു. കേസിൽ ഉടനടി തന്നെ പുനഃപരിശോധനാ ഹർജി നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി എ.കെ ബാലനും നേരത്തെ വ്യ്ക്ത്മാക്കിയിരുന്നു.


അതേസമയം, സൗമ്യയുടെ അമ്മ സുമതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കൊലക്കുറ്റത്തിനു മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസ് പരിഗണിക്കുമ്ബോള്‍ തന്‍റെ വാദം കേള്‍ക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സൗമ്യ ക്രൂര പീഡനത്തിനിരയായത്.