സൗമ്യ കൊലകേസ്: സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു, തുറന്ന കോടതിയിൽ വാദം കേൾക്കും
സൗമ്യകേസ് തുറന്ന കേടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറും സൗമ്യയുടെ അമ്മയും സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവുണ്ടായത്. ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ കീഴ്‌ക്കോടതി നടപടി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് സുമതിയും സംസ്ഥാന സര്‍ക്കാരും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ന്യുഡല്‍ഹി: സൗമ്യകേസ് തുറന്ന കേടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറും സൗമ്യയുടെ അമ്മയും സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവുണ്ടായത്. ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ കീഴ്‌ക്കോടതി നടപടി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് സുമതിയും സംസ്ഥാന സര്‍ക്കാരും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് ഇന്ന് സുപ്രീംകോടതിയില്‍ ഹാജരായത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഉടന്‍ തന്നെ അംഗീകരിക്കുകയായിരുന്നു.
കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്.സുപ്രീംകോടതിക്ക് മുന്നില്‍ പ്രോസിക്യുഷന് കൃത്യമായി ഉന്നയിക്കാന്‍ കഴിയാതിരുന്ന വാദങ്ങള്‍ കൂടുതല്‍ ശക്തമായ ബഞ്ചിന് മുന്നില്‍ അവതരിപ്പിക്കാനാകും.
സാധാരണായി പുനഃപരിശോധനാ ഹര്‍ജികള്‍ ജഡ്ജിമാരുടെ ചേംബറിലാണ് പരിഗണിക്കാറുള്ളത്. വധ ശിക്ഷയ്‌ക്കെതിരായ ഹര്‍ജികള്‍ മാത്രമാണ് തുറന്ന കോടതിയില്‍ കേള്‍ക്കാറുള്ളത്. എന്നാല്‍ സൗമ്യവധകേസ് അസാധാരണ കേസായതിനാല്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
സെപ്റ്റംബർ 15നാണ് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ വിധി. അതേസമയം, ബലാത്സംഗത്തിന് ജീവപര്യന്തം ശിക്ഷ നൽകിയ കീഴ്കോടതി വിധികൾ സുപ്രീംകോടതി ശരിവെച്ചിരുന്നു.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സൗമ്യ ക്രൂര പീഡനത്തിനിരയായത്. എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടന്ന സൗമ്യയെ നാട്ടുകാരാണ് മുളങ്കുന്നത്തു കാവ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച സൗമ്യ ഫെബ്രുവരി ആറിന് മരിക്കുകയായിരുന്നു.