എഡിജിപി അജിത് കുമാ‍‍‍ർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ വ്യത്യസ്ത പ്രതികരണവുമായി സ്പീക്കർ എഎൻ ഷംസീർ. ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും എഡിജിപി സംഘടനയിലെ നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നുമാണ് ഷംസീർ പറഞ്ഞത്. സിപിഎം നേതാക്കളെല്ലാം കൂടിക്കാഴ്ചയിൽ എതിർപ്പ് പ്രകടിപ്പിക്കുമ്പോഴാണ് സ്പീക്കർ അജിത് കുമാറിനെ പിന്തുണയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

'പൊലീസിലെ ഉയർന്ന ഉദ്യോ​ഗസ്ഥൻ ആർഎസ്എസ് നേതാവിനെ കാണാൻ പോകുന്നു.  സുഹൃത്ത് കൂട്ടികൊണ്ട് പോയതാണെന്ന് അദ്ദേഹം തന്നെ പറയുന്നു. ഇത് ​ഗൗരവമായി കാണേണ്ടതില്ല' ഷംസീർ പറഞ്ഞു. എഡിജിപിയെ പിന്തുണയ്ക്കുന്നതിനോടൊപ്പം സ്പീക്കർ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ തള്ളി.


Read Also: യുവാവിനെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന് മുൻ‌കൂർ ജാമ്യം


ഫോൺ ചോർത്തിയെന്ന അൻവറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നും ഒരു സർക്കാർ സ്ഥാപനത്തിൽ അങ്ങനെ നടക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എന്നുമുതലാണ് മാധ്യമങ്ങൾക്ക് അൻവറിനോട് മൊഹബത്ത് തോന്നിയതെന്നും സ്പീക്കർ ചോദിച്ചു.


അതേസമയം അന്വേഷണം അട്ടിമറിക്കാൻ കേരളത്തിൽ ഒരാൾക്കും കെൽപില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പ്രതികരിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽ എഡിജിപിക്കെതിരായ ആരോപണങ്ങളിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


പത്ത് ദിവസത്തിനിടെ രണ്ട് ആർഎസ്എസ് നേതാക്കളെയാണ് എഡിജിപി സന്ദ‍‍ശിച്ചത്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നപ്പോൾ ബിജെപി മുൻ ജനറൽ സെക്രട്ടറിയും ആർഎസ്എസ് വക്താവുമായ രാം മാധവുമായി 10 മിനിറ്റോളം സംസാരിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.