വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞു ഇസാന് രക്ഷകനായത് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. ഇന്നലെ പാലക്കാട് തൃത്താലയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ  രാത്രി പത്തുമണിയോടെ സ്പീക്കറുടെ വാഹനം നാഷണല്‍ ഹൈവേയില്‍ മംഗലപുരത്തിനു സമീപം എത്തിയപ്പോഴായിരുന്നു റോഡില്‍ എട്ടുമാസത്തോളം പ്രായമുള്ള ഇസാന്‍ ചോരയില്‍ കുളിച്ചു കിടക്കുന്നത് സ്പീക്കർ കണ്ടത്. ഉടൻ വാഹനം നിർത്തി ഇറങ്ങിയപ്പോള്‍ വലിയ അകലെയല്ലാതെ അപകടത്തില്‍പ്പെട്ട നിലയില്‍ ഒരു മാരുതി ആള്‍ട്ടോ കാറും കണ്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

അപകട സമയത്ത് കുഞ്ഞ് കാറില്‍നിന്നും തെറിച്ചു വീണതാണെന്ന് തിരിച്ചറിഞ്ഞ സ്പീക്കര്‍ ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്ന പോലീസുകാരോട് വാഹനത്തിനുള്ളില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍ കി, ഒപ്പം കുഞ്ഞ് ഇസാനെ സ്പീക്കറും ഒപ്പമുണ്ടായിരുന്ന  പി എ  സുധീഷും ചേർന്ന് വാരിയെടുത്ത് സ്പീക്കറുടെ വാഹനത്തിൽ കയറ്റി തൊട്ടടുത്തുള്ള കഴക്കൂട്ടം സി എസ് ഐ മിഷന്‍ ഹോസ്പിറ്റലിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു.ഇപ്പോള്‍ കുട്ടിയും മാതാപിതാക്കളും അപകടനില തരണം ചെയ്തു. സ്പീക്കറുടെ സമയോചിതമായ ഇടപെടലിനെ ഈ വിവരം പുറത്തറിഞ്ഞ സമയം മുതൽ എല്ലാവരും അഭിനന്ദിച്ചു കൊണ്ടിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.