MB Rajesh: സ്പീക്കർ എംബി രാജേഷ് ഇന്ന് രാജിവെക്കും; സത്യപ്രതിജ്ഞ ചൊവ്വാഴ്ച
MB Rajesh: എം ബി രാജേഷിന് പകരം എഎന്‍ ഷംസീറിനെ പുതിയ സ്പീക്കറായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തിരുന്നു. ഇതിനായി ഒരു ദിവസത്തെ പ്രത്യേക സഭാ സമ്മേളനം ചേരുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എംബി രാജേഷ് രാജി വെക്കുന്നതോടെ താല്‍കാലികമായി ഡെപ്യൂട്ടി സ്പീക്കറാകും ചുമതലകള്‍ നിര്‍വഹിക്കുക.
തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്ത സ്പീക്കര്‍ എംബി രാജേഷ് ഇന്ന് രാജി സമര്‍പ്പിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എം ബി രാജേഷിന് പകരം എഎന്‍ ഷംസീറിനെ പുതിയ സ്പീക്കറായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തിരുന്നു. ഇതിനായി ഒരു ദിവസത്തെ പ്രത്യേക സഭാ സമ്മേളനം ചേരുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എംബി രാജേഷ് രാജി വെക്കുന്നതോടെ താല്‍കാലികമായി ഡെപ്യൂട്ടി സ്പീക്കറാകും ചുമതലകള്‍ നിര്‍വഹിക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ ചുമതലയേറ്റതോടെയാണ് പകരം എംബി രാജേഷ് മന്ത്രിസഭയിലെത്തുന്നത്. എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്നത് എക്‌സൈസ് തദ്ദേശ വകുപ്പുകളായിരുന്നു. ഈ വകുപ്പുകളായിരിക്കും എം ബി രാജേഷിന് ലഭിക്കുകയെന്നാണ് വിവരം.
Also Read: മന്ത്രി എം വി ഗോവിന്ദൻ രാജിവെച്ചു; എം ബി രാജേഷ് മന്ത്രിയാകും; സ്പീക്കർ സ്ഥാനത്തേക്ക് ഷംസീറെത്തും
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഈ പുതിയ ചുമതലയും തന്റെ കഴിവിന്റെ പരമാവധി നിറവേറ്റാന്‍ ശ്രമിക്കുമെന്നായിരുന്നു എം ബി രാജേഷിൻറെ പ്രതികരണം. സ്പീക്കര്‍ എന്ന നിലയിലെ അനുഭവം വളരെ വിലപ്പെട്ടതായി കണക്കാക്കുന്നുവെന്നും. വലിയ പാരമ്പര്യമുളള കേരള നിയമസഭയുടെ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് നീതി പുലര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് കരുതുന്നതെന്നും പറഞ്ഞ എംബി രാജേഷ് കേരള നിയമസഭ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സഭകളിലൊന്നാണെന്നും കഴിഞ്ഞ ഒരു വര്‍ഷം 61 തവണയാണ് കേരള നിയമസഭ സമ്മേളിച്ചതെന്നും പറഞ്ഞു. ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ സമ്മേളനത്തിലെ ചര്‍ച്ചകളും സംവാദങ്ങളുടെ നിലവാരവും ഉളളടക്കവും കൊണ്ട് ശ്രദ്ധേയമായിരുന്നുവെന്നും അങ്ങനെയുളള ഒരു സഭയുടെ സ്പീക്കറാവുക എന്നത് വിലപ്പെട്ട അനുഭവമാണെന്നും എംബി രാജേഷ് പറഞ്ഞു.
Also Read: Belly Fat: രാവിലെ എഴുന്നേറ്റ ഉടൻ ഈ 2 കാര്യങ്ങൾ ചെയ്താൽ വയറിലെ കൊഴുപ്പ് എളുപ്പത്തിൽ ഉരുക്കാം!
രണ്ടു തവണ എംപിയായ രാജേഷ് ആദ്യമായാണ് നിയമസഭയിലെത്തുന്നത്. വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചുകൊണ്ടാണ് ഇക്കുറി എംബി രാജേഷ് സഭയിലെത്തുന്നത്. തൃത്താല കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എംബി രാജേഷിന്‍റെ തോല്‍വിയും അപ്രതീക്ഷിതമായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009 ലും 2014 ലും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എംപിയായിരുന്നു അദ്ദേഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...