ഡോളർ കടത്ത് കേസ്: സ്പീക്കർ ഹാജരാവില്ല, അസുഖമായതിനാൽ എത്തില്ലെന്ന് വിശദീകരണം
സ്പീക്കറെ ചോദ്യം ചെയ്താൽ മാത്രമെ കേസിൽ സ്പീക്കറിനെതിരെ നൽകിയ പ്രതികളുടെ മൊഴികൾ സത്യമാണോ എന്ന് അറിയാനാവു
തിരുവനന്തപുരം: ഡോളർ കടത്ത് (Dollar smuggling) കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഹാജരാവില്ല. അസുഖമുള്ളതിനാൽ എത്താനാവില്ലെന്ന് അദ്ദേഹം കസ്റ്റംസിനെ അറിയിച്ചു. കസ്റ്റംസിൻറെ കൊച്ചി ഒാഫീസിൽ ഹാജരാവാനായിരുന്നു ശ്രീരാമകൃഷ്ണന് കിട്ടിയ നോട്ടീസിലെ നിർദ്ദേശം. കഴിഞ്ഞ മാസവും ഹാജരാകൽ കാണിച്ച് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. തിരഞ്ഞെടുപ്പായതിനാൽ എത്താൻ പറ്റില്ലെന്നായിരുന്നു അന്നത്തെ സ്പീക്കറുടെ മറുപടി.
കഴിഞ്ഞ മാസം ഹാജരാകാനായി സ്പീക്കര്‍ക്ക് (speaker) ആദ്യം നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.യു.എ.ഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടേയും സരിത്തിേന്റയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ (Pinarayi Vijayan) മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കരന് നേരത്തെ ജാമ്യം കിട്ടിയിരുന്നു. അതേസമയം സ്പീക്കറെ ചോദ്യം ചെയ്താൽ മാത്രമെ കേസിൽ സ്പീക്കറിനെതിരെ നൽകിയ പ്രതികളുടെ മൊഴികൾ സത്യമാണോ എന്ന് അറിയാനാവു. ഇത് പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ.
ALSO READ : SSLC Exam 2021: SSLC, പ്ലസ്ടു പരീക്ഷകള്‍ ഏപ്രില്‍ 8 മുതല്‍, പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചുb
കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്പീക്കർക്ക് ഗള്‍ഫില്‍ നിക്ഷേപമുണ്ട് എന്നാണ്. ഗള്‍ഫില്‍ വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപമുണ്ടെന്നാണ് മൊഴി. ഈ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കസ്റ്റംസ് (Customs Official) തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...