Dengue Fever: `ഡെങ്കിയ്‌ക്കെതിരെ ഒരുമിക്കാം`; തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിന്റെ പ്രത്യേക ക്യാമ്പയിന്‍
Kerala Health Department: ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്.
തിരുവനന്തപുരം: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യം ഒഴിവാക്കാൻ 'ഡെങ്കിയ്‌ക്കെതിരെ ഒരുമിയ്ക്കാം' എന്ന ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്. ഊര്‍ജ്ജിത ഉറവിട നശീകരണത്തിനും ബോധവത്കരണത്തിനുമായാണ് ആരോഗ്യവകുപ്പ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്.
വെള്ളം കെട്ടിനിന്ന് ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം. ക്യാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ക്യാമ്പയിന്‍ വിജയിപ്പിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
ALSO READ: പ്രമേഹത്തിന് വില്ലൻ പഞ്ചസാര മാത്രമല്ല, സൂക്ഷിക്കണം
നവംബര്‍ 27 മുതലുള്ള ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഡ്രൈ ഡേ ആചരണം വിലയിരുത്തുകയും ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. കൊതുക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് പൊതുജനാരോഗ്യ നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. കെട്ടിട നിര്‍മ്മാണ മേഖലകളില്‍ കൊതുകിന്റെ സാന്ദ്രത വളരെ കൂടുതലാണെന്നും അധികൃതര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അറിയിപ്പില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.