തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതി പരിശോധിക്കാൻ പ്രത്യേക കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. വൈറസ് ആദ്യം കണ്ടെത്തിയ കോട്ടയം, ആലപ്പുഴ ജില്ലകളിലാവും സംഘം സന്ദർശനം നടത്തുക. മറ്റ് സംസ്ഥാനങ്ങളും സംഘം പഠനം നടത്തും. പക്ഷിപ്പനി പ്രതിരോധ നടപടികൾ വിലയിരുത്താനും തുടർനടപടികൾ ചർച്ച ചെയ്യാനുമായി വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ നേതൃത്വത്തിൽ കോട്ടയം കളക്‌ട്രേറ്റിൽ നടന്ന യോഗം പൂർത്തിയായി.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിന് പുറമെ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശിൽ നാന്നൂറോളം കാക്കകൾ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോഴിയിറച്ചിയും മുട്ടയും വിൽക്കുന്നത് 15 ദിവസത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്.


ALSO READ:പക്ഷിപ്പനി സംസ്ഥാനദുരന്തമാക്കി: ശ്രദ്ധിക്കാം ഇൗ ലക്ഷണങ്ങൾ നിങ്ങളിലും


രാജസ്ഥാനിലെ വിവിധ ജില്ലകളിലായി 400 ഒാളം കാക്കകൾ ചത്തതോടെയാണ് സംഭവം ​ രാജ്യ ശ്രദ്ധയിലേക്ക് എത്തുന്നത്.ഹിമാചൽ പ്രദേശിലെ ആയിരത്തിലധികം ദേശാടന പക്ഷികളും പക്ഷിപ്പനി ബാധിച്ച്‌ ചത്തു. ഇരു സംസ്ഥാനങ്ങളിലേക്കും  കോഴികളെ കൊണ്ടുവരുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി കണക്കിലെടുത്ത് പഞ്ചാബിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സർക്കാർ. കേരളത്തിൽ നിന്നും പക്ഷികളെ കൊണ്ട് വരുന്നതിന് കർണാടകയും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.


ALSO READ:കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു: രാജ്യത്ത് പക്ഷിപ്പനി


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.