Human Rights Commission : മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ ചികിത്സയ്ക്ക് ജില്ലാ, താലൂക്ക് തലങ്ങളിൽ പ്രത്യേക ആശുപത്രികൾ
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
Thiruvananthapuram: പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ ചികിത്സക്കും പുനരധിവാസത്തിനുമായി ജില്ലാ, താലൂക്ക് തലങ്ങളിൽ ഒന്നിലധികം ആശുപത്രികളും മറ്റ് പുനരധിവാസ കേന്ദ്രങ്ങളും കണ്ടെത്താൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
പുനരധിവാസത്തിനായി ഒരു പ്രോട്ടോകോൾ രൂപീകരിക്കാനും തീരുമാനിച്ചു. എല്ലാ സ്ഥലങ്ങളിലും ഒരു നോഡൽ ഓഫീസറേയും നിയമിക്കും. പീഡനത്തിന് ഇരയായി ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരുടെ സ്വകാര്യതയും വ്യക്തിപരമായ വിവരങ്ങളും പൂർണമായി സുരക്ഷിതമാക്കും. ഇതിനാവശ്യമായ നടപടികൾ പോലീസ്, ആരോഗ്യ, വനിതാശിശുവികസന വകുപ്പുകൾ സ്വീകരിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
ALSO READ: Water Authority: വാട്ടർ അതോറിറ്റിയിൽ 92 എൽ.ഡി ക്ലാർക്ക് ഒഴിവുകൾ, പിഎസ് സിക്കു റിപ്പോർട്ട് ചെയ്തു
സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള ആരോഗ്യവകുപ്പിന്റെ സംരംഭമായ ഭൂമിക സെന്ററുകളുടെ പ്രവർത്തനം വിപുലപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. പീഡനത്തിന് ഇരയാകുന്നവർക്ക് പ്രാഥമിക ശുശ്രൂഷ സuജന്യമായി നൽകുന്നതിനും നിയമനടപടികളിൽ സഹായിക്കുന്നതിനുമുള്ള വൺ സ്റ്റോപ്പ് സെന്ററുകളുമായി ചേർത്ത് ഭൂമിക സെന്ററുകളെ പ്രവർത്തിപ്പിക്കാനാണ് തീരുമാനം.
ALSO READ: Last Grade Rank List Kerala: എൽ.ജി.എസ് പട്ടികയുടെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കി
ഇതിനാവശ്യമായ അടിയന്തിര തുടർനടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
xഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാമ്പയിൽ എഗൈൻസ്റ്റ് ടോർച്ചർ എന്ന സംഘടനക്ക് വേണ്ടി ചീഫ് കോർഡിനേറ്റർ പരിദോഷ് ചാക്മ സമർപ്പിച്ച പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സാമൂഹികനീതി വകുപ്പ് വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.