ആലപ്പുഴ: ചുട്ട് പൊള്ളുന്ന വെയിലത്ത് ഒരു കുലുക്കി സർബത്ത് കുടിക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. സഞ്ചാരികളുടെ വയറിനോടൊപ്പം മനസ്സും നിറക്കുന്ന ഒരു കുലുക്കി സർബത്തിന്‍റെ വിശേഷങ്ങളാണ് ആലപ്പുഴയിൽ പുന്നമടക്കായലിന്‍റെ തീരത്ത് നിന്ന് കോയാപ്പുവിന് പറയാനുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുന്നമടയിലെ മീനപ്പള്ളിക്കായലിലെ ഫ്ലോട്ടിങ്  ടെർമിനലിലാണ് കോയാപ്പുവിന്‍റെ കുലുക്കി സർബർത്ത് കട. ദിവസവും വിദേശികൾ ഉൾപ്പടെ നിരവധി വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. ഇവിടെ എത്തുന്ന എല്ലാപേർക്കും ഏറെ പ്രിയപ്പെട്ടതാണ് കോയാപ്പുവിന്‍റെ സ്‌പെഷ്യൽ കുലുക്കി സർബത്ത്. 

Read Also: Medical College issue:അവയവം കൊണ്ട് പോകേണ്ടത് ശസ്ത്രക്രിയ മുറിയിലേക്ക് അല്ല,സ്പെൻഷൻ പിൻവലിക്കണം


കടയിൽ എപ്പോഴും പാട്ട് മുഴുങ്ങി കേൾക്കും.  പാട്ടിന്‍റെ ഈണത്തിനൊത്ത് ചുവട് വച്ചാണ് കോയാപ്പു കുലുക്കി സർബത്ത് ഉണ്ടാക്കുന്നത്.  ഇത് വളരെ രസമുള്ള ഒരു കാഴ്ച്ചയാണ്. എന്നും രാവിലെ 9 മണിയോടെ കോയാപ്പു കട തുറക്കും. പിന്നെ രാത്രി 9 മണിയോളം ഇയാൾ കടയിൽത്തന്നെ ഉണ്ടാകും. 7 വർഷമായി ഇദ്ദേഹം ഇവിടെ കച്ചവടം നടത്തുന്നുണ്ട്. 


നിരവധി സഞ്ചാരികളാണ് കോയാപ്പൂവിന്റെ സ്‌പെഷ്യൽ കുലുക്കി കുടിക്കാൻ ഇവിടെയെത്തുന്നത്. ദിവസവും ഏകദേശം നൂറ്റമ്പതോളം പേരെങ്കിലും വരുന്നുണ്ടെന്നാണ് കോയാപ്പുവിന്റെ കണക്ക്.  ഒരിക്കൽ വന്നവരാരും കോയാപ്പുവിന്റെ കുലുക്കി കുടിക്കാതെ പോകില്ല. 

Read Also: Vijay Babu Case: വിജയ്‌ ബാബുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം


പിന്നീട് ഇവിടെ എത്തുന്നവരുടെ കണ്ണുകൾ ആദ്യം തിരയുന്നത് കോയാപ്പുവിനെയാവും. കായൽ സവാരിക്കിടെ ദാഹിച്ചു വലഞ്ഞെത്തുന്നവർക്ക് ആശ്വാസവും ഊർജ്ജവുമാണ് കോയാപ്പുവിന്റെ സ്‌പെഷ്യൽ കുലുക്കി. ആ ഊർജ്ജം തന്നെയാണ് കോയാപ്പുവിന്റെ കുലുക്കി റസിപ്പി. മീനപ്പള്ളിയിലെത്തുന്ന സഞ്ചാരികൾക്ക് ഇപ്പോൾ കോയാപ്പുവും സ്പെഷ്യലാണ്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.