കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണ ചുമതല. കോണ്‍ഗ്രസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ അന്വേഷിക്കുംമെന്നും ഗൂഢാലോചന ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്‍റെ കൊലപാതകത്തില്‍ പിടിയിലായവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിൽ ആയവരില്‍ രണ്ട് പേര്‍ ശുഹൈബിനെ വെട്ടിവരാണെന്നും പൊലീസ് പറഞ്ഞു.


കൊലയാളി സംഘത്തിൽ ആകെ അഞ്ച് പേരാണുണ്ടായിരുന്നതെന്നും  അവര്‍ അഞ്ചുപേരും നേരിട്ട് പങ്കെടുത്തവരാണെന്നും പോലീസ് പറഞ്ഞു.  ഇതില്‍ രണ്ടുപേരാണ് ശുഹൈബിനെ കാണിച്ചു കൊടുത്തത് .  ഒരാള്‍ ബോംബെറിയുകയും തുടര്‍ന്ന് മൂന്നുപേര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.


കൊലയാളി സംഘത്തിലുള്ളവര്‍ എസഎഫ്ഐ, ഡിവൈഎഫ്.ഐ, സിഐടിയു പ്രവർത്തകരാണെന്നും പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.