സാനിറ്റൈസർ ഇല്ലാതെ നമ്മൾ പുറത്തിറങ്ങാറില്ല. വീട്ടിനകത്തുപോലും ഉപയോഗിക്കാറുണ്ട് എന്നതാണ് സത്യം. വസ്ത്രവും ചെരുപ്പുമൊക്കെ പോലെ സാനിറ്റൈസറും, മാസ്കുമൊക്കെ നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായി എന്നുവേണം പറയാൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

മനുഷ്യരെ മാത്രമല്ല വാഹനങ്ങളും സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്. എന്നാൽ വാഹനങ്ങളിൽ സാനിറ്റൈസർ സ്പ്രേ ചെയ്യുന്നതിൽ അൽപം കരുതൽ വേണമെന്നു വ്യക്തമാക്കുകയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ.



ഒരു ഓഫിസ് പോലൊരു സ്ഥലത്തേക്ക് ബൈക്ക് യാത്രക്കാരൻ പ്രവേശിക്കുന്ന വിഡിയോയാണ് കാണാൻ സാധിക്കുന്നത്. പ്രവേശിക്കുന്നതിന് തൊട്ടു മുൻപ് സെക്യൂരിറ്റി ജീവനക്കാർ ബൈക്കിന് മേൽ സാനിറ്റൈസർ തളിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഒപ്പം ബൈക്ക് ഓടിച്ചിരുന്ന ആളുടെ മേലും തീപിടിച്ചതായി വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.


Also Read: ഗൂഗിൾ ചൈനീസ് കമ്പനിയോ? 'റിമൂവ് ചൈന ആപ്പ്സ്' നീക്കം ചെയ്തു


എഞ്ചിനിലോ, സൈലെൻസറിലോ സാനിറ്റൈസർ വീണതാകും അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. ആൽക്കഹോൾ കണ്ടന്റ് അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചതിനാലാണ് പെട്ടെന്ന് തീ പിടിച്ചതും ആളിക്കത്തിയതും, സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യാതിരുന്നതും ദുരന്തത്തിന് കാരണമാകാം.


സാധാരയായി സോഡിയം ഹൈപ്പോ ക്ലോറൈഡ് ആണ് വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കുന്നത്. വെള്ളവുമായി ചേര്‍ത്താണ് ഇത് ഉപയോഗിക്കുക. സോഡിയം ഹൈപ്പോ ക്ലോറൈഡ് ഒരിക്കലും തീ പിടിക്കില്ല. വെഹിക്കള്‍ സാനിറ്റൈസിംഗ് ചേംബറുകളിലൊക്കെ ഈ രീതിയാണ് അവംലബിക്കുന്നത്.