തിരുവനന്തപുരം:  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നു.  കൊറോണ വൈറസിനെ (Corona virus) തുടർന്നാണ് ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. 
ക്ഷേത്ര ദർശനത്തിന് ഭക്തജനങ്ങളെ അനുവദിക്കുമെന്ന് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സംസ്ഥാനത്ത് 5643 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 5861 പേർ 


ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ ഒന്നുമുതലാണ്  (December 1) ഇളവ് പ്രാബല്യത്തിൽ വരുന്നത്.  കോവിഡ് മാനദണ്ഡങ്ങൾ (Covid guidelines) പാലിച്ച് ഇനി മുതൽ നാല് നടകളിൽ കൂടിയും പ്രവേശനം അനുവദിക്കും.  കൂടാതെ മുതിർന്ന പൗരന്മാർക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ ഭാഗമായാണ് ഇപ്പോൾ നിയന്ത്രണങ്ങളോടെ ക്ഷേത്ര ദര്‍ശനം അനുവദിച്ചിരിക്കുന്നത്. 


Also read: സംസ്ഥാനത്ത് കോവിഡ് മരണം 2223 ആയി; ഇന്ന് ജീവഹാനി സംഭവിച്ചത് 27 പേർക്ക് 


കൂടാതെ വിവാഹം, തുലാഭാരം, ചോറൂണ് തുടങ്ങി എല്ലാ വഴിപാടുകളും നടത്താനുള്ള ക്രമീകരണങ്ങളും ഒരുക്കും.  ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുവാദമുള്ളത് ഇപ്രകാരമാണ് പുലർച്ചെ 3.45 മുതൽ 4.30 വരെ, 5.15 മുതൽ 6.15 വരെ, 10 മുതൽ 12 വരെ വൈകുന്നേരം 5 മുതൽ 6.10 വരെ എന്നിങ്ങനെയാണ്. 


Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy