തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസിലേക്ക് തിരികെയെടുത്തു. ആരോഗ്യ വകുപ്പിലേക്കാണ് ശ്രീറാമിന് പുതിയ നിയമനമെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍ ആണെന്നുള്ള വസ്തുത പരിഗണിച്ചാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്രപ്രവര്‍ത്തക യൂണിയനുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടുന്നത് ബാധ്യതയുണ്ടാക്കുമെന്നും കോടതിയില്‍ നിന്നും തിരിച്ചടി നേരിടുമെന്നും ചര്‍ച്ചയില്‍  മുഖ്യമന്ത്രി വ്യക്തമാക്കി. 


കേസില്‍ പ്രതിയായ ശ്രീറാ൦ വെങ്കിട്ടരാമനെ 2019 ഓഗസ്റ്റ് അഞ്ചിനാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. 2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. കേസില്‍ ശ്രീറാം ഒന്നാം പ്രതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസ്‌ രണ്ടാം പ്രതിയുമാണ്. 


ഇരുവര്‍ക്കുമെതിരെ 66 പേജുകളുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചിട്ടുള്ളത്. നൂറു സാക്ഷികളും 75 തൊണ്ടിമുതലുകളുമാണ് കേസില്‍ തെളിവായുള്ളത്.