എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി കൈയ്യില്‍ കൊണ്ടു നടക്കേണ്ട!!
രാജ്യത്തെ പൗരന്മാര്‍ക്ക് ഔദ്യോഗിക രേഖകളുടെയെല്ലാം പകര്‍പ്പ് സൂക്ഷിക്കുന്നതിനായി ഭാരത സര്‍ക്കാര്‍ അവതരിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് ഡിജി ലോക്കര്‍.
തിരുവനന്തപുരം: രാജ്യത്തെ പൗരന്മാര്‍ക്ക് ഔദ്യോഗിക രേഖകളുടെയെല്ലാം പകര്‍പ്പ് സൂക്ഷിക്കുന്നതിനായി ഭാരത സര്‍ക്കാര്‍ അവതരിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് ഡിജി ലോക്കര്‍.
എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ 15 മുതല്‍ ഈ ഡിജി ലോക്കറുകളില്‍ ലഭ്യമാകും.
വിവിധ ആവശ്യങ്ങള്‍ക്കുള്ള ആധികാരിക രേഖയായി ഡിജിറ്റല്‍ ലോക്കറിലെ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം.
സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന ഔദ്യോഗിക രേഖകള്‍ സൂക്ഷിക്കാന്‍ ഒരു ജിബി സ്‌റ്റോറേജ് ആണ് ഈ ആപ്ലിക്കേഷന്‍ വാഗ്ദാനം നല്‍കുന്നത്.
ആധാര്‍, പാന്‍കാര്‍ഡ് എന്ന് തുടങ്ങി നമുക്ക് ആവശ്യമുള്ള എല്ലാ രേഖകളും സുരക്ഷിതമായ ഇ-രേഖകളായി സൂക്ഷിക്കാന്‍ ഡിജി ലോക്കര്‍ സഹായിക്കും..
ഇതാദ്യമായാണ് എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറില്‍ ലഭ്യമാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനകം അപ്ലോഡി൦ഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. സിബിഎസ്‌ഇ സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാണ്.
ഡ്രൈവി൦ഗ് ലൈസന്‍സ്, വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ രേഖകള്‍, പാന്‍കാര്‍ഡ് പോലുള്ളവ ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്ന രേഖകളില്‍ ചിലതാണ്.
ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്കേ ഡിജി ലോക്കര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം ഈ ആപ്പില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കണം.
അതിന് ശേഷം ഉപയോക്താക്കള്‍ക്ക് സ്വന്തം യുസര്‍നെയിമും പാസ് വേഡും നല്‍കാം. 2015ല്‍ പ്രധാനമന്ത്രിയാണ് ഈ സര്‍ക്കാര്‍ ആപ്പ് പുറത്തിറക്കിയത്.