തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് വിദ്യാർഥികൾക്ക് ഉത്തരമെഴുതി സഹായിച്ച ചീഫ് സൂപ്രണ്ട് പിടിയിൽ. തിരുവനന്തപുരം ആനാട് ശ്രീനാരായണ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ ബുധനാഴ്ചയാണ് സംഭവം. രസതന്ത്ര പരീക്ഷയ്ക്കാണ് ചീഫ് സൂപ്രണ്ട് വിദ്യാർഥികൾക്ക് ഉത്തരമെഴുതി നൽകിയത്. ഗുരുതരക്രമക്കേട്‌ ചൂണ്ടിക്കാട്ടി ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഇൻവിജിലേറ്റർ, ഓഫീസ് അസിസ്റ്റന്റ് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി കൂടാതെ ഇതെ സ്കൂളിൽ മറ്റൊരു ഹാളിൽ മൂന്നു വിദ്യാർഥികൾ പുസ്തകം തുറന്ന് വെച്ച് പരീക്ഷ എഴുതുന്നതും സ്ക്വാഡ് കൈയ്യോടെ.


COMMERCIAL BREAK
SCROLL TO CONTINUE READING

ആനാട് സ്കൂളിലെ പരീക്ഷ നടത്തിപ്പിൽ ക്രമക്കേട്‌ നടക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനാൽ പരീക്ഷാഭവൻ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പരിശോധനയ്ക്കെത്തിയത്. പരീക്ഷ ഹാളിൽ പിൻബെഞ്ചിലിരിക്കുന്ന കുട്ടികൾക്കാണ് ചീഫ് സൂപ്രണ്ട് നേരിട്ട് ഉത്തരങ്ങളെഴുതി കൈമാറുന്നതു കണ്ടത്.


ALSO READ : എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ മുതൽ


ചിക്കൻ പോക്സ് ബാധിച്ചെന്ന പേരിൽ പ്രത്യേക ഹാളിൽ മാറ്റിയ മൂന്നു വിദ്യാർഥികളെയാണ് പുസ്തകങ്ങൾ തുറന്ന് വെച്ച് പരീക്ഷയെഴുതുന്നത്‌ കണ്ടത്. ഓഫീസ് അസിസ്റ്റന്റാണ് പുസ്തകം എത്തിച്ചുനൽകിയതെന്ന് വിദ്യാർഥികൾ പരീക്ഷ സ്ക്വാഡിനോട് പറഞ്ഞു. ചീഫ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ നീക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ആറ്റിങ്ങൽ ഡി.ഇ.ഒ.യ്ക്ക്‌ നിർദേശം നൽകി.


അതേസമയം എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയ ഏപ്രിൽ 3 മുതൽ ആരംഭിക്കും. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ എസ് എസ് എസ് എൽ സി മൂല്യനിർണ്ണയത്തിനായി പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.