SSLC: പരീക്ഷകള്‍ ചൊവ്വാഴ്ച മുതല്‍, അറിയേണ്ടതെല്ലാം...
ഈ വര്‍ഷത്തെ SSLC, THSLC, AHSLC പരീക്ഷകള്‍ ചൊവ്വാഴ്ച ആരംഭിക്കും. 2945 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്ത് പരീക്ഷകള്‍ നടക്കുക. സര്‍ക്കാര്‍ സ്കൂളുകളിലെ 1,38,457 കുട്ടികളാണ് പരീക്ഷയെഴുതുന്നത്.
തിരുവനന്തപുരം: ഈ വര്‍ഷത്തെ SSLC, THSLC, AHSLC പരീക്ഷകള്‍ ചൊവ്വാഴ്ച ആരംഭിക്കും. 2945 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്ത് പരീക്ഷകള്‍ നടക്കുക. സര്‍ക്കാര്‍ സ്കൂളുകളിലെ 1,38,457 കുട്ടികളാണ് പരീക്ഷയെഴുതുന്നത്.
2,53,539 കുട്ടികള്‍ എയ്ഡഡ് സ്കൂളുകളില്‍ പരീക്ഷ എഴുതുമ്പോള്‍ 30,454 കുട്ടികളാണ് അൺഎയ്‌ഡഡ് സ്കൂളുകളിൽ പരീക്ഷയെഴുതുക.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത്. 26869 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുക. 2107 പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്.
Also Read: പക്ഷിപ്പനി: നശിപ്പിക്കുന്ന പക്ഷികളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം!
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന കേന്ദ്രം തിരൂരങ്ങാടിയിലെ എടരിക്കോട് PKMMHS ആണ്. 2327 വിദ്യാര്‍ത്ഥികളാണ് PKMMHSല്‍ പരീക്ഷ എഴുതുന്നത്. കുട്ടനാട് തെക്കേക്കര ഗവണ്‍മെന്‍റ് HSല്‍ രണ്ട് പേര്‍ മാത്രമാണ് പരീക്ഷയെഴുതുക. 48 കേന്ദ്രങ്ങളിലായി 3091 പേരാണ് THSLC വിഭാഗത്തില്‍ പരീക്ഷയെഴുതുക.
ചെറുതുരുത്തി ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കലാമണ്ഡലം കേന്ദ്രത്തില്‍ AHSLC വിഭാഗത്തില്‍ 70 പേരാണ് പരീക്ഷയെഴുതുക. SSLC hearing impaired വിഭാഗത്തില്‍ 261 പേരും THSLC hearing impaired വിഭാഗത്തില്‍ 17 പേരും പരീക്ഷയെഴുതും. മാര്‍ച്ച് 10ന് ആരംഭിക്കുന്ന പരീക്ഷകള്‍ 26ന് അവസാനിക്കും.
Also Read: കൊറോണ: രോഗലക്ഷണമുള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പങ്കെടുക്കരുത്
മൂല്യനിര്‍ണയം രണ്ട് ഘട്ടങ്ങളിലായി...
SSLC, THSLC, AHSLC പരീക്ഷകളുടെ മൂല്യനിര്‍ണയം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. 54 അംഗീകൃത കേന്ദ്രങ്ങളിലായി ഏപ്രില്‍ രണ്ട് മുതല്‍ എട്ടുവരെ ഒന്നാം ഘട്ടവും 15 മുതല്‍ 23 വരെ രണ്ടാം ഘട്ട മൂല്യനിര്‍ണയവും നടക്കും.
മൂല്യനിര്‍ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെ പേരുകളും നിയമന ഉത്തരവുകളും മാര്‍ച്ച് 26മുതല്‍ ലഭ്യമാകു൦. പരീക്ഷഭവന്‍റെ വെബ്സൈറ്റിലാണ് നിയമന ഉത്തരവുകള്‍ ലഭിക്കുന്നത്.
കേന്ദ്രീകൃത മൂല്യനിര്‍ണയത്തിനായുള്ള സ്കീം ഫൈനലൈസേഷന്‍ 12 സ്കൂളുകളിലായി നടക്കും. മാര്‍ച്ച് 30നും 31നുമാണ് സ്കീം ഫൈനലൈസേഷന്‍ നടക്കുക.
Also Read: കേരളത്തില്‍ വീണ്ടും കൊറോണ; അഞ്ചു പേര്‍ക്ക് സ്ഥിരീകരിച്ചു
ലക്ഷദ്വീപും ഗള്‍ഫും...
ലക്ഷദ്വീപിലും ഗൾഫിലും ഒന്‍പത് കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടക്കുന്നത്. 4,22,450 വിദ്യാർഥികളാണ് റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതുന്നത്. 2,16,067 ആൺകുട്ടികളും 2,06,383 പെൺകുട്ടികളുമാണിതിൽ.. ഗൾഫ് മേഖലയിൽ 597 കുട്ടികളും ലക്ഷദ്വീപിൽ 592 പേരും പരീക്ഷ എഴുതുന്നു. ഓൾഡ് സ്‌കീമിൽ (പിസിഒ) 87 പേർ പരീക്ഷ എഴുതുന്നുണ്ട്.