എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; keralaresults.nic.in, keralapareekshabhavan.in, kresult.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഫലം അറിയാം
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4.55 ലക്ഷം പേരില്‍ നിന്ന് 4,37,156 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
1174 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഇതിൽ 405 എണ്ണം സർക്കാർ സ്കൂളുകളാണ്. 20,967 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന പരീക്ഷാ ബോർഡ് യോഗം ഫലത്തിന് അംഗീകാരം നൽകി.
kresult.kerala.gov.in, keralapareekshabhavan.in, results.itschool.gov.in, education.kerala.gov.in, prd.kerala.gov.in, result.it@school.gov.in, keralaresults.nic.in, results.kerala.nic.in എന്ന വെബ്സൈറ്റിലൂടെ ഫലം അറിയാം.
4.55 ലക്ഷം വിദ്യാർഥികളാണ് ഇക്കുറി പത്താംക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്. സംസ്ഥാനത്തും പുറത്തുമായി 2933 പരീക്ഷാ കേന്ദ്രങ്ങളിലായാണ് വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നത്.