തിരുവനന്തപുരം: Exam Time Table: എസ്എസ്എൽസി (SSLC), പ്ലസ് ടു (Plus Two) വിഎച്ച്എസ്ഇ (VHSE) പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ ഒൻപതരക്ക് വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി (Minister of Education) വി ശിവൻകുട്ടി (V Sivankutty) ഷെഡ്യൂൾ പ്രഖ്യാപിക്കും. സൂചന അനുസരിച്ച് മാർച്ച് അവസാനമോ ഏപ്രിലിലോ ആയിരിക്കും പരീക്ഷ നടത്താൻ സാധ്യത. 


Also Read: Plus One Exam Time Table : ടൈംടേബിൾ ഉടനെന്ന് മന്ത്രി വി.ശിവൻകുട്ടി,മറ്റ് വകുപ്പുകളുമായി ആലോചിച്ച് തീരുമാനം


കൊവിഡ് മഹാമാരി കണക്കിലെടുത്ത് ക്ലാസുകൾ വൈകിത്തുടങ്ങിയതിനാൽ മുഴുവൻ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയയായി നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ നിന്നായിരിക്കും പരീക്ഷക്കുള്ള ചോദ്യങ്ങളുണ്ടാകുകയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.


ഈ മാസം ഒമ്പതാം തിയതി സംസ്ഥാനത്ത്‌ പ്ലസ് വണ്ണിന്  79 അധിക താൽക്കാലിക ബാച്ച് അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിൽ സയൻസിന് 20 ഉം കോമേഴ്സിന് പത്തും ഹ്യുമാനിറ്റീസിന് 49 ഉം അധിക ബാച്ച് ആണ് അനുവദിച്ചത്. 


Also Read: Kitex Migrant Workers Viloence: കിറ്റക്സ് തൊഴിലാളികളുടെ അക്രമം: 156 പേർ കസ്റ്റഡിയിൽ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും


എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എപ്ലസ് കിട്ടിയ കുട്ടികൾ പോലും പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ അലയുന്ന സാഹചര്യത്തിലാണ് അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


പുതിയ ബാച്ചുകൾ കൂടുതലും അനുവദിച്ചത് മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ്. അതുപോലെ സീറ്റ് ക്ഷാമം രൂക്ഷമായി റിപ്പോർട്ട് ചെയ്ത തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും പുതിയ ബാച്ചുകൾ അനുവദിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.