തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സയ്ക്ക് (Post Covid Treatment) പണം ഈടാക്കാൻ സംസ്ഥാന സർക്കാർ (State Government) ഉത്തരവ്. എപിഎൽ (APL) വിഭാഗത്തിന‌് കിടക്കയ്ക്ക് ഒരു ദിവസം 750 മുതൽ 2000 രൂപ വരെ ഈടാക്കാനാണ് ആരോ​ഗ്യ വകുപ്പ് (Health Department) നിർദേശിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ (Private Hospital) 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതി നൽകിയിട്ടുണ്ട്. ബ്ലാക്ക് ഫം​ഗസ് (Black Fungus) ചികിത്സയ്ക്കും നിരക്ക് ബാധകമാക്കി ഉത്തരവ് ഇറക്കി. ആരോ​ഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡാനന്തര ചികിത്സ സംസ്ഥാനത്ത് ഇതുവരെ പൂർണമായും സൗജന്യമായിരുന്നു. എന്നാൽ ഇനിമുതൽ കാസ്പ് ചികിത്സ കാർഡ് ഉള്ളവർക്കും ബിപിഎൽ (BPL) കാർഡുകാർക്കും മാത്രമാവും ചികിത്സ സൗജന്യമായി ലഭിക്കുക. കോവിഡാനന്തര രോഗവുമായി സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന എപിഎൽ കാർഡുകാർ പണം അടയ്ക്കണം. 750 രൂപയാണ് ജനറൽ വാർഡിൽ ദിനംപ്രതി ഈടാക്കുക. എച്ച്ഡിയുവിൽ (HDU) 1250 രൂപയും, ഐസിയുവിൽ (ICU) 1500 രൂപയും, വെന്റിലേറ്റർ ഐസിയുവിൽ (Ventilator ICU) 2000 രൂപയുമാണ് സർക്കാർ ആശുപത്രിയിലെ നിരക്ക്. 


Also Read: COVID Vaccination : കേരളത്തിൽ 18 വയസിന് മുകളിൽ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍ കൈവരിച്ച ആദ്യ ജില്ലയായി വയനാട്


ബ്ലാക്ക് ഫം​ഗസ് ചികിത്സയ്ക്കും നിരക്ക് ബാധകമാണ്. കോവിഡാനന്തര രോഗലക്ഷണങ്ങൾ, കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം (Multi System Inflammatory Syndrome) , ശ്വാസകോശ ബുദ്ധിമുട്ടുകൾ എന്നിവയ്ക്കും ചികിത്സയ്ക്കും ഒരേ നിരക്കാണ്. ശസ്ത്രക്രിയയ്ക്ക് 4800 മുതൽ 27,500 രൂപ വരെ വിവിധ വിഭാഗങ്ങളിൽ ഈടാക്കും. 


Also Read: Kerala Covid Update: പ്രശ്നം ഗുരുതരം? ഇന്ന് 21,613 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 15.48 ശതമാനം


സ്വകാര്യ ആശുപത്രികളിലെ കോവിഡാനന്തര ചികിത്സാനിരക്കും ഏകീകരിച്ചു. 2645 രൂപ മുതൽ 2910 രൂപ വരെ വാർഡിൽ  ഈടാക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്. ഐസിയുവിൽ ദിനംപ്രതി ഈടാക്കുക 7800 മുതൽ 8580 രൂപ വരെയാണ്. വെന്റിലേറ്ററിന് 13,800 മുതൽ 15,180 രൂപ വരെയും ഈടാക്കാം. തുകയിലെ ഏറ്റക്കുറച്ചിലുകൾ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം അനുസരിച്ചാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.