Covid Death: കോവിഡ് നഷ്ടപരിഹാരം, സർക്കാർ മാർഗനിർദേശമായി, ഓൺലൈനായി അപേക്ഷിക്കാം
മരിച്ച ആളുടെ ഉറ്റബന്ധു മരണ രജിസ്‌ട്രേഷൻ രേഖകൾ സഹിതം അപേക്ഷിക്കണം. ഒക്ടോബർ 10 മുതൽ ഓൺലൈനായി അപേക്ഷകൾ നൽകി തുടങ്ങാം.
തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ (Covid death) നഷ്ടപരിഹാരം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ (State Government) മാർഗനിർദേശം തയാറാക്കി. നഷ്ടപരിഹാരം (Compensation) സംബന്ധിച്ചുള്ള അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനം എടുക്കണം എന്നാണ് മാർഗരേഖയിൽ (Guidelines) പറയുന്നത്.
കോവിഡ് പോസിറ്റിവായി 30 ദിവസത്തിനകമുള്ള എല്ലാ മരണങ്ങളും കോവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ (Central Government) നിർദേശം. കോവിഡ് പോസിറ്റീവായിരിക്കെ ആത്മഹത്യ ചെയ്തവരുടെ മരണവും കോവിഡ് മരണമായി കണക്കാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതോടെ പഴയ മരണങ്ങൾ അടക്കം ഉൾപ്പെടുത്തി വലിയ പട്ടികയാണ് പുതുതായി ഇറങ്ങുക. കോവിഡ് മരണത്തിൽ 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു ഉത്തരവ് നേരത്തെ ഇറങ്ങിയിരുന്നു.
Also Read: UAE: കോവിഡ് വാക്‌സിനേഷനില്‍ ലോകത്ത് ഒന്നാമത്, യുഎഇ അംഗീകരിച്ച വാക്‌സിനുകള്‍ ഇവയാണ്
കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകാൻ ജില്ലാതല സമിതി രൂപീകരിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയിൽ എഡിഎം, ഡിഎംഒ, ഡിസ്ട്രിക് സർവൈലൻസ് ടീം മെഡിക്കൽ ഓഫിസർ, മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം തലവൻ, പൊതുജനാരോഗ്യ വിദഗ്ധൻ എന്നിവരാണ് മറ്റു അംഗങ്ങൾ. കളക്ടർക്കാണ് ഇതുസംബന്ധിച്ച മരിച്ചവരുടെ ബന്ധുക്കൾ അപേക്ഷ നൽകേണ്ടത്. മരിച്ച ആളുടെ ഉറ്റബന്ധു മരണ രജിസ്‌ട്രേഷൻ രേഖകൾ സഹിതം അപേക്ഷിക്കണം. ഒക്ടോബർ 10 മുതൽ ഓൺലൈനായി അപേക്ഷകൾ നൽകി തുടങ്ങാം.
നിലവിലെ പട്ടികയിൽ ഉള്ളവരുടെ വിവരങ്ങൾ Death Information Portalൽ നിന്നും അറിയാം. പരാതികൾ ഉന്നയിക്കാൻ പോർട്ടൽ സംവിധാനവും തയാറായി വരികയാണ്. പരാതികൾ ഉള്ള മരണ സർട്ടിഫിക്കറ്റുകൾ (Death Certificate) തിരുത്തി വാങ്ങാനും അവസരമുണ്ട്. പുതിയ മാർഗനിർദേശം (Guidelines) പ്രകാരം ചേർത്ത മരണം പട്ടികയിൽ പ്രത്യേകം ചേർക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...