തിരുവനന്തപുരം:  ഐഎസിസി പുന:സംഘടന ഉടൻ നടക്കാനിരിക്കെ രമേശ് ചെന്നിത്തല കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂചിക്കാഴ്ച നടത്തി. എ.ഐ.സിയസി പുനസംഘടനയിൽ തന്നെ പരിഗണിക്കണം എന്ന് രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടതായാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ.സുധാകരന്റെ  നേതൃത്വത്തിലുള്ള പാർട്ടി  നേതൃത്വം ഒറ്റപ്പെടുത്തുന്നു എന്ന പരാതിയും സോണിയ ഗാന്ധിക്ക് മുന്നിൽ രമേശ് ചെന്നിത്തല ഉന്നയിച്ചു. പ്രധാന തീരുമാനങ്ങളൊന്നും അറിയിക്കുന്നില്ല.മുതിർന്ന നേതാവ് എന്ന നിലയിൽ താൻ മുന്നോട്ട് വക്കുന്ന നിർദേശങ്ങൾ പരിഗണിക്കപ്പെടുന്നില്ലെന്നും രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയെ അറിയിച്ചു.


 പാർട്ടി പ്രതസന്ധിയിലൂടെ കടന്ന് പോകുമ്പോൾ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമഘങ്ങൾ നടക്കുന്നതായും രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയെ അറിയിച്ചു.
കെ.സുധാകരനും വിഡി സതീശനും ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വം അവഗണിക്കുന്നു എന്ന പരാതി ഏറെ നാളായി രമേശ് ചെന്നിത്തലക്കുണ്ട്. ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോഴും അക്കാര്യത്തിലുള്ള അതൃപ്തി ചെന്നിത്തല പരസ്യമാക്കിയിരുന്നു. 


അതേ സമയം രമേശ് ചെന്നിത്തലക്കെതിരെയും ഒരു കൂട്ടം പരാതികൾ ഇതിനകം കേന്ദ്രനേതൃത്വത്തിന് മുന്നിൽ എത്തിയിയിട്ടുണ്ട്. രമേശ് ചെന്നിത്തല സൂപ്പർ പ്രതിപക്ഷ നേതാവ് ചമയാൻ ശ്രമിക്കുന്നു എന്നാതാണ് സുധാരകൻ, സതീശൻ പക്ഷത്തിന്റെ പ്രധാന ആരോപണം. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ തൃപ്തനാണെന്നും പറയേണ്ട കാര്യങ്ങൾ എല്ലാം അറിയിച്ചതായും  രമേശ് ചെന്നിത്തല പ്രതികരിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക