പോലീസ് ആസ്ഥാനത്തെ മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംസ്ഥാന പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു
ഭരണഭാഷാ വാരാഘോഷമായി ആചരിക്കുന്ന നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ ജീവനക്കാര്‍ക്കായി മലയാളത്തില്‍ ഉപന്യാസം, കഥ, കവിത രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും
പോലീസ് ആസ്ഥാനത്തെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘാടനം ചെയ്തു.
പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കവി വിനോദ് വൈശാഖി മുഖ്യാതിഥി ആയി. ഭരണഭാഷാ വാരാഘോഷമായി ആചരിക്കുന്ന നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ ജീവനക്കാര്‍ക്കായി മലയാളത്തില്‍ ഉപന്യാസം, കഥ, കവിത രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും.
എ.ഡി.ജി.പി മാരായ കെ.പത്മകുമാര്‍, ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...