തിരുവനന്തപുരം: വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി (State Police Chief) മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പോലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചാണ് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (Guidelines) പുറപ്പെടുവിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ അധികാരപരിധിയിലുളള സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. സ്കൂള്‍ മാനേജ്മെന്‍റുമായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ചര്‍ച്ച നടത്തും. സ്കൂള്‍ ബസുകള്‍ മികച്ച രീതിയിലുള്ളതാണെന്ന് ഉറപ്പാക്കും. അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ ഒക്ടോബര്‍ 20 ന് മുമ്പ് പൂര്‍ത്തിയാക്കണം. പത്ത് വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ളവരെ മാത്രമേ സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ നിയോഗിക്കാവൂ.


ALSO READ: School Reopening : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള കരട് മാർഗരേഖ തയ്യാറായി; സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകില്ല പകരം അലവൻസ് നൽകും


സ്കൂള്‍ ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണം. ഇത്തരം കാര്യങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ സഹായവും തേടേണ്ടതാണ്. സ്കൂള്‍ വാഹനങ്ങള്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ സ്കൂള്‍ കുട്ടികളുമായി യാത്ര ചെയ്യാന്‍ അനുവദിക്കൂ.


എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സ്കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്ഥിരമായി സ്കൂളുകള്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ ദിവസവും നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്നുണ്ടോയെന്ന് വിലയിരുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.


ALSO READ: School reopening: സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും; വിശദമായ മാർഗരേഖ തയ്യാറാക്കുമെന്ന് ആരോ​ഗ്യ-വിദ്യാഭ്യാസ മന്ത്രിമാർ


സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കരട് മാർഗരേഖ തയ്യാറാക്കിയിരുന്നു. പുതിയ മാർഗരേഖ പ്രകാരം ഒരു ബെഞ്ചിൽ രണ്ട് വിദ്യാർഥികൾ മാത്രമേ ഇരിക്കാൻ പാടുള്ളൂ. മാത്രമല്ല സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകില്ല, പകരം ഉച്ച ഭക്ഷണത്തിന്റെ തുക അലവൻസായി കുട്ടികൾക്ക് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.


ഇതുകൂടാതെ കുട്ടികളെ സ്കൂളിന് സമീപത്തുള്ള കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ വാങ്ങി കഴിക്കാനും അനുവദിക്കില്ല. സ്കൂളുകളിൽ കൂട്ടം കൂടാനുള്ള യാതൊരു സാഹചര്യവും പാടില്ല. കുട്ടികൾ കൂട്ടം ചേരുന്നില്ലെന്നുള്ളത് ഉറപ്പ് വരുത്തണം. കുട്ടികളെ സ്കൂളുകളിലേക്ക് കൊണ്ട് പോകുന്ന ഓട്ടോകളിൽ രണ്ടിൽ കൂടുതൽ കുട്ടികളെ കയറ്റാൻ പാടില്ല.


ALSO READ: Kerala Plus One Exam: പ്ലസ് വൺ പരീക്ഷയെഴുതാൻ യൂണിഫോം നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ്


ചെറിയ പനിയോ തലവേദനയോ ഉണ്ടെങ്കിൽ പോലും കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. കൂടുതൽ വിശകലനം ചെയ്തതിന് ശേഷം മാർഗ്ഗരേഖയുടെ അന്തിമ രൂപം പുറത്ത് വിടും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.