School Sports Meet: പോയിന്റിനെ ചൊല്ലി തര്‍ക്കം; സ്കൂള്‍ കായികമേള സമാപന ചടങ്ങില്‍ സംഘര്‍ഷം
State School Sports Meet: പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായും മർദ്ദിച്ചതായും ആരോപണം ഉയരുന്നു.
കൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വൻ പ്രതിഷേധവും സംഘർഷവും. പോയിന്റ് നൽകിയതിലെ തകർക്കത്തെ തുടർന്നാണ് പ്രതിഷേധവും സംഘർഷവും ഉണ്ടായത്. പ്രതിഷേധിച്ച വിദ്യാർഥികളും പോലീസും തമ്മിൽ സംഘർഷമുണ്ടായി. സമാപന ചടങ്ങിൽ പങ്കെടുക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, കായിക മന്ത്രി വി അബ്ദുറഹിമാൻ എന്നിവർ വേദിയിൽ ഉണ്ടായിരുന്നു.
പ്രതിഷേധത്തെ തുടർന്ന് പോലീസ് മന്ത്രിമാരെ മാറ്റി. പോയിന്റ് നൽകിയതിലെ തർക്കത്തെ തുടർന്നാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. സ്കൂളുകളുടെ വിഭാഗത്തിൽ 80 പോയിന്റോടെ കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് ആണ് ഒന്നാമതെത്തിയത്.
ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളിൽ 44 പോയിന്റോടെ തിരുനാവായ നവാമുകുന്ദ എച്ച്എസ്എസും 43 പോയിന്റോടെ കോതമംഗലം മാർ ബേസിൽ സ്കൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയത്. എന്നാൽ ഈ സ്കൂളുകൾക്ക് പകരം സ്പോർട്സ് സ്കൂളായ ജിവി രാജയ്ക്ക് രണ്ടാം സ്ഥാനം നൽകി.
വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും വലിയ പ്രതിഷേധമാണ് ഉയർത്തിയത്. മാധ്യമങ്ങൾ ഇല്ലായിരുന്നെങ്കിൽ കാണിച്ചു തന്നേനെയെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും പോലീസ് മർദ്ദിച്ചതായും വിദ്യാർഥികൾ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.