തിരുവനന്തപുരം: 2018 ലെ പ്രളയത്തെ തുടര്‍ന്ന് കേരളത്തിന് അനുവദിച്ച അരിയുടെ വില ഉടന്‍ നല്‍കണമെന്ന് കേന്ദ്രനിര്‍ദേശത്തിന് വഴങ്ങി കേരളം. അരിയുടെ വിലയായ 205.81 കോടി രൂപ തിരിച്ചടച്ചില്ലെങ്കില്‍ വരും വര്‍ഷത്തെ എസ്ഡിആര്‍എഫില്‍ നിന്ന് തിരിച്ച് പിടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് തുക തിരിച്ചടയ്ക്കാന്‍ കേരളം തീരുമാനിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Vande Bharat Service: വന്ദേ ഭാരത് സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തോട് കേരളം


2018 ലെ മഹാപ്രളയ സമയത്ത് എഫ്‌സിഐയില്‍ നിന്നും 89540 മെട്രിക് ടണ്‍ അരിയായിരുന്നു കേന്ദ്രം അനുവദിച്ചത്. ഈ അരി സൗജന്യമായി സംസ്ഥാനം വിതരണം ചെയ്യുകയും ചെയ്തു. ഇതിനു ശേഷമാണ് അരിയ്ക്ക് പണം നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. ഈ ആവശ്യവുമായി നിരവധി തവണയാണ് കേന്ദ്രം കേരളത്തിന് കത്ത് നല്‍കിയത്.


Also Read: Budh Gochar 2022: ഡിസംബർ ആദ്യം മുതൽ ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും, ബുധന്റെ കൃപയാൽ വൻ ധനലാഭം! 


സമ്മര്‍ദ്ദം കടുത്തപ്പോൾ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രകൃതി ദുരന്തത്തിന് നല്‍കിയ അരി സഹായമായി കണക്കാക്കണമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നുവെങ്കിലും കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു.  മാത്രമല്ല പണം അടച്ചില്ലെങ്കില്‍ കേന്ദ്ര ഭക്ഷ്യ സബ്‌സിഡിയില്‍ നന്നും തിരിച്ചുപിടിക്കുമെന്ന് കാട്ടി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ സംസ്ഥാനത്തിന് കത്തയക്കുകയും ചെയ്തു. ഇതോടെയാണ് പണം തിരികെ നല്‍കാന്‍ സംസ്ഥാനം തീരുമാനിച്ചത്.  ഒപ്പം പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിടുകയും ചെയ്തു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക