തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം. സ്റ്റാച്യു ഊറ്റുകുഴിയിലായിരുന്നു തെരുവുനായയുടെ ആക്രമണം. നാഷണൽ ക്ലബ് ജീവനക്കാരനെ നായ കടിച്ചു പരിക്കേൽപ്പിച്ചു. കാലിൽ ആഴത്തിൽ മുറിവുണ്ട്. നാഷണൽ ക്ലബ് ജീവനക്കാരനായ ശ്രീനിവാസനാണ് കടിയേറ്റത്. ഇരുചക്രവാഹനത്തിൻ്റെ പിന്നിലിരുന്ന് സഞ്ചരിക്കവേ നായ പിന്നാലെ എത്തി കടിക്കുകയായിരുന്നു. ഇന്നലെ രാത്രി 10.30 നായിരുന്നു തെരുവ് നായയുടെ ആക്രമണമുണ്ടായത്. ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീനിവാസനെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം വ്യാപകമായ പശ്ചാത്തലത്തിൽ തദ്ദേശ റവന്യൂ വകുപ്പ് അടിയന്തരയോഗം ചേർന്നു. ജില്ലാ ഭരണകൂടങ്ങൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. എല്ലാ ജില്ലകളിലും നാലംഗ സമിതി രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കളക്ടർമാർ എന്നിവരുൾപ്പെടുന്ന സമിതിയാകും രൂപീകരിക്കുകയെന്നും യോഗത്തിന് ശേഷം മന്ത്രിമാർ അറിയിച്ചു.


ALSO READ: Stray dogs: കോട്ടയത്ത് നായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവം; പോലീസ് കേസെടുത്തു, നായ്ക്കളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും


തദ്ദേശസ്ഥാപനങ്ങൾ  പ്രതിദിന റിപ്പോർട്ട് നൽകണമെന്നും ആഴ്ചയിലൊരിക്കൽ സമിതിയുടെ അവലോകനം നടത്തണമെന്നും മന്ത്രിമാർ നിർദേശിച്ചു. മാലിന്യനീക്കം കാര്യക്ഷമമാക്കാനും നിർദേശമുണ്ട്. പ്രളയകാലത്തും കോവിഡ് കാലത്തും നടത്തിയതിന് സമാനമായ  ഇടപെടൽ നടത്താനാണ് തീരുമാനം. എംഎൽഎമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയതായും മന്ത്രിമാർ വ്യക്തമാക്കി.


തെരുവുനായ പ്രശ്നത്തിൽ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി തിരിച്ചറിയാൻ കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കും. മനുഷ്യരെയും വളർത്തു മൃഗങ്ങളേയും ആക്രമിച്ച വിവരങ്ങൾ പ്രത്യേകം ശേഖരിക്കാനാണ് തീരുമാനം. മനുഷ്യരെ ആക്രമിച്ച വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കും. വളർത്തുമൃഗങ്ങളെ ആക്രമിച്ച വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കും. ഇത് രണ്ടും ചേർത്ത് തദ്ദേശ വകുപ്പ് ഹോട്ട്സ്പോട്ടുകളെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഓരോ ഹോട്ട്സ്പോട്ടിലും തെരുവുനായ ശല്യത്തിന്റെ കാരണം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താനാണ് തീരുമാനം. അതിനിടെ, സംസ്ഥാനത്ത് ഈ വർഷം ഓഗസ്റ്റ് വരെ 43,571 വളർത്തുമൃഗങ്ങളെ തെരുവുനായകൾ ആക്രമിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മൃഗസംരക്ഷണ വകുപ്പിൻ്റെ ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകളാണിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.