പാലക്കാട് : വ്യാപക തെരുവ് നായ ആക്രമണം . ഇന്ന് രാവിലെ നാല് പേരെ തെരുവ് നായ ആക്രമിച്ചു. സംഭവം കൊടുവായൂർ ആണ്ടിത്തറയിൽ . കാക്കിയൂർ സ്വദേശി വയ്യാപുരിയുടെ മുഖത്തെ മാംസം നായ കടിച്ചുപറിച്ചു. വയ്യാപുരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുറിവ് സ്റ്റിച്ച് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥിയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ അഞ്ച് മണിയോടെ അറുപത്തിയഞ്ചുകാരനായ വയ്യാപുരി ചായ കുടിക്കാനായി ഇറങ്ങിയപ്പോഴാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ചായ കുടിച്ച് മടങ്ങി വരുന്നതിനിടെയാണ് കടിയേറ്റത്. നായ വരുന്നത് കണ്ട് കല്ലെടുത്തു ആ സമയത്താണ് നായ കടിച്ചത്. പ്രദേശത്തെ മറ്റു ചിലരെയും നായ കടിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.