Stray dog attack: പട്ടാമ്പി വിളയൂരിൽ തെരുവ് നായയുടെ ആക്രമണം; യുവാവിന് സാരമായി പരിക്കേറ്റു
Stray dog attack: വിളയൂരിലും പരിസര പ്രദേശത്തും തെരുവ് നായയുടെ ആക്രമണം വർധിച്ചിരിക്കുകയാണ്.
പാലക്കാട്: പട്ടാമ്പി വിളയൂരിൽ തെരുവ് നായയുടെ ആക്രമണം. യുവാവിന് സാരമായി പരിക്കേറ്റു. കടയിൽ പോകുകയായിരുന്ന യുവാവിന് നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. വിളയൂരിലും പരിസര പ്രദേശത്തും തെരുവ് നായയുടെ ആക്രമണം വർധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം, തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റിരുന്നു. ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു യുവതിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇവരുടെ ബൈക്കിനെ പിന്തുടര്‍ന്ന തെരുവുനായയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെയാണ് യുവതി റോഡിലേക്ക് വീണത്.
തിരുവനന്തപുരം കാട്ടാക്കടയിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിരുന്നു. ആമച്ചൽ, പ്ലാവൂർ എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസിൽ നിന്ന് ഇറങ്ങിയ ഒരു കുട്ടിക്കും തെരുവ് നായയുടെ കടിയേറ്റു. തുടർന്ന് ഓടിപ്പോയ നായ ഒരു യുവതിയെയും കടിച്ചു.
ഇടുക്കി ഉപ്പുതറയിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. ഉപ്പുതറ കണ്ണംപടി സ്വദേശികളായ അഞ്ച് പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കഴിഞ്ഞ പതിമൂന്നിന് പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയാണ് മരിച്ചത്.
പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ടുകാരി മരിച്ചു
കോട്ടയം: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയാണ് മരിച്ചത്. ഉച്ചയ്ക്ക് 1.45ഓടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കുട്ടിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പേ വിഷബധയ്ക്കെതിരെ മൂന്ന് ഡോസ് വാക്സിനും കുട്ടി എടുത്തിരുന്നു. എന്നിട്ടും കുട്ടിയുടെ ആരോഗ്യ നില വഷളാകുകയായിരുന്നു.
രണ്ട് ആഴ്ച മുൻപാണ് പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയെ പട്ടി കടിച്ചത്. പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പ്രതിരോധ വാക്സിൻ നൽകിയിരുന്നു. പിന്നീട് കുട്ടിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ആണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം കുട്ടിയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...