വടകര: വടകര ഏറാമലയില്‍ തെരുവ് നായ ആക്രമണം.  തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. സംഭവം നടന്നത് ഇന്ന് ഉച്ചയോടെ ആയിരുന്നു.  വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇൻസ്റ്റഗ്രാംവഴി സൗഹൃദം; യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു!


പരിക്കേറ്റവരിൽ അഞ്ച് വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികളടക്കമുണ്ട്. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആള്‍ക്കും നായയുടെ കടിയേറ്റതായിട്ടാണ് റിപ്പോർട്ട്.  തെരുവു നായയുടെ കടിയേറ്റ് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും വടകര ജില്ല ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. 


Also Read: 1 വർഷത്തിനു ശേഷം മിഥുന രാശിയിൽ ശുക്രാദിത്യ യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!


15 ഓളം പേരെ കടിച്ചതും ഒരു നായ തന്നെയാണ് എന്നാണ് റിപ്പോർട്ട്. എന്നാല്‍ ആക്രമിച്ച നായയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.