വൈക്കത്ത് ഹെൽത്ത് സെന്റർ ജീവനക്കാരിക്ക് തെരുവ് നായ ആക്രമണത്തിൽ  പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ വൈക്കം ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലായിരുന്നു സംഭവം. വൈക്കം ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ക്ലീനിംഗ് സ്റ്റാഫ് സുജയ്ക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ ഹെൽത്ത് സെന്ററിലെ മെയിൻ ഗേറ്റ് തുറക്കവേ പുറത്ത് നിന്ന് എത്തിയ നായ സുജയ്ക്ക് നേരേ പാഞ്ഞടുക്കുകയും വസ്ത്രത്തിൽ പിടിച്ചു വലിച്ച് മറിച്ചിട്ട് കൈ കടിച്ച് കീറുകയും ആയിരുന്നു. ഇതേ സമയം ആശുപത്രി കോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന മറ്റ് നായകൾ പുറത്ത് നിന്ന് വന്ന നായയെ സംഘം ചേർന്ന് തുരത്തി. സംഭവം അറിഞ്ഞ് മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. പ്രാഥമിക ശുശ്രൂഷ നൽകി തുടർ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


വീണ്ടും തെരുവുനായ ആക്രമണം; ഇലന്തൂരിൽ രണ്ട് പേർക്ക് കടിയേറ്റു


പത്തനംതിട്ട: ഇലന്തൂരിൽ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. സുതൻ, ജോർജ് കോശി എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇലന്തൂർ നെടുവേലി ജം​ഗ്ഷനിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് ഇരുവർക്കും നായയുടെ കടിയേറ്റത്. ഒരാഴ്ച്ച മുൻപ് ഇലന്തൂർ മാർക്കറ്റ് ജം​ഗ്ഷൻ ഭാഗത്ത് എട്ടോളം പേരെയും നിരവധി വളർത്ത് മൃഗങ്ങളെയും തെരുവ് നായ്ക്കളേയും കടിച്ച ശേഷം ചത്ത തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ ആളുകളെ ആക്രമിച്ച നായയെ പിടികൂടാനായിട്ടില്ല.


അതേസമയം കഴിഞ്ഞ ദിവസം അഞ്ചുതെങ്ങിൽ നാല് വയസുകാരിക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെയാണ് തെരുവുനായ ആക്രമിച്ചത്. റീജിൻ-സരിത ദമ്പതികളുടെ മകൾ റോസ്ലിക്കാണ് കടിയേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിൽ കുട്ടിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. റോസ്ലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.