Street Dog Attack: സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു; സംഭവം ഇടുക്കിയിൽ
കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ ഉടുമ്പഞ്ചോല താലൂക്കിൽ അഞ്ചു പേർക്കാണ് തെരുവുനായുടെ കടിയേറ്റത്.
ഇടുക്കി: ഇടുക്കി ചെമ്മണ്ണാറിൽ സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു. ചെമ്മണ്ണാർ സെൻ്റ് സേവ്യേഴ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അരുണിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അരുണിന്റെ ഇടുപ്പിനാണ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അധ്യാപകരും വ്യാപാരികളും ചേർന്ന് നായയെ ഓടിക്കുകയായിരുന്നു. അരുണിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
കുട്ടിയെ കൂടാതെ ഇടുക്കി ടൗണിൽ വയോധികനെയും തെരുവുനായ ആക്രമിച്ചു. 72കാരൻ മോഹൻദാസിനാണ് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളും നെടുങ്കണ്ടം ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാജകുമാരിയിൽ വച്ച് മൂന്നുപേർക്കാണ് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. 11കാരൻ ഉൾപ്പടെ മൂന്ന് പേരെ നായ ആക്രമിച്ചു. ഉടുമ്പഞ്ചോല താലൂക്കിലും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അഞ്ചു പേർക്കാണ് തെരുവുനായുടെ കടിയേറ്റത്.
KSRTC: പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യ യാത്ര; സുപ്രധാന തീരുമാനമെടുത്ത് സർക്കാർ
തിരുവനന്തപുരം: പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്. അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെഎസ്ആർടിസി യാത്ര സൗജന്യമാക്കാനാണ് തീരുമാനം.
10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാൻറീനിൽ സൗജന്യ ഭക്ഷണം എന്നിവയും നൽകും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ടാണ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളിൽ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫ്രീഡം ഫെസ്റ്റ് 2023ലെ ഡിജിറ്റൽ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് പഠനം ലളിതമാക്കാനും കുട്ടികൾക്ക് എളുപ്പം മനസിലാകുന്ന രീതിയിൽ മറ്റ് ഭാഷകളും പഠിപ്പിക്കാനും സ്വതന്ത്ര സോഫ്‌റ്റ്വെയറിൽ കൈറ്റ് ഇ-ലാംഗ്വേജ് ലാബ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടിക്ക് രസകരമായി ഇംഗ്ലീഷ് പഠിക്കാൻ അവസരം നൽകുന്ന രീതിയിലാണ് ഇ-ക്യൂബ് ഇംഗ്ലീഷ് ഒരുക്കിയിരിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിന് മുൻപും നടപ്പാക്കിയപ്പോഴും അതിന് ശേഷവും ബാംഗ്ലൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, ഐടി ഫോർ ചെയ്ഞ്ച് എന്നീ സ്ഥാപനങ്ങൾ പ്രത്യേക പഠനം നടത്തിയിരുന്നു. പദ്ധതി നടപ്പാക്കിയ സ്‌കൂളുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാശേഷി കൂടിയതായി പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. പഠന റിപ്പോർട്ട് പരിശോധിച്ച് തുടർപ്രവർത്തനങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ഇ-ക്യൂബ് ഇംഗ്ലീഷ് പഠന റിപ്പോർട്ട് മന്ത്രി പുറത്തിറക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...