കോട്ടയം: തെരുവ് നായ നിർമാർജ്ജന പദ്ധതിയ്ക്കെതിരെ ജനങ്ങളുടെ പരാതി വർധിച്ചക്കുന്നു. കണ്ണൂരിൽ തെരുവു നായ കടിച്ചു കൊന്ന ഭിന്നശേഷിക്കാരനായ ബാലൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്ഷേപം ശക്തമായത്. തെരുവ് നായ നിയന്ത്രണ പദ്ധതി പാളിയെന്നാണ് പൊതുജനങ്ങളുടെ ആരോപണം ഇന്നും തെരുവ് നായയെ പേടിക്കാതെ വഴി നടക്കാനാവില്ലെന്നാണ് ജനത്തിന്റെ പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം വീണ്ടും കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. തെരുവ് നായ ശല്യം വീണ്ടും രൂക്ഷ മാകുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. തെരുവ് നായ്കൾ ക്കെതിരെയുള്ള സർക്കാരിന്റെ പദ്ധതികൾ പാളിയെന്നാണ് പരക്കെ ഉയരുന്ന വിമർശനം തെരുവ് നായയുടെ പ്രജനനം തടയുന്നതിന് ജില്ലാ പഞ്ചായത്തിന്റെ എബിസി സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നായ ശല്യം രൂക്ഷമാകുന്നുവെന്ന് ജനങ്ങൾ പരാതിപ്പെട്ടു.


സർക്കാരിന്റെ നിയന്ത്രണ പരിപടികൾ ഫലപ്രദമായില്ലെന്ന് ജനം പരാതിപ്പെടുന്നു. മനുഷ്യ ജീവന് ഒരു വിലയും  നൽകുന്നില്ലയെന്നാണ് പൊതു ജനങ്ങളുടെ പരാതി.തെരുവ് നായകൾ മൂലമുണ്ടാകുന്ന വാഹനാപകടങ്ങൾക്കും കുറവില്ല.  കൊച്ചു കുട്ടികളെ ഇവ അക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. തെരുവ് നായ നിർമാർജ്ജനത്തിന് വ്യക്തമായ പദ്ധതി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.