തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചു; ക്രൂരതക്കെതിരെ പോലീസ് കേസെടുത്തു
ചോരയില്‍ കുളിച്ചുകിടന്ന നായയെ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് എന്ന സംഘടനയാണ് മൃഗാശുപത്രിയില്‍ എത്തിച്ചത്
തിരുവനന്തപുരം പട്ടത്ത് തെരുവുനായയോട് ക്രൂരത. കെഎസ്ഇബി ഓഫീസ് പരിസരത്താണ് തെരുവുനായയെ ആക്രമിച്ച് പരിക്കേല്പിച്ചത്. ആക്രമണത്തില്‍ നായയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് എന്ന സംഘടന പോലീസില്‍ പരാതി നല്‍കി.ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ കെഎസ്ഇബിയിലെ ഡ്രൈവര്‍ മുരളിക്കതിരെ പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രിയാണ് തെരുവ് നായക്കു നേരെ പട്ടം കെഎസ്ഇബി യിലെ ജീവനക്കാരന്‍ ഈ വിധം ക്രൂരമായി പെരുമാറിയതെന്നാണ് പരാതി. കെഎസ്ഇബിയിെലെ കരാര്‍ ജീവനക്കാരനായ ഡ്രൈവര്‍ മുരളിയാണ് ഇരുമ്പ് വടികൊണ്ട് നായയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ നായയുടെ ഇടതു കണ്ണ് തകര്‍ന്നു. തലച്ചോറിനും കാര്യമായി ക്ഷതമേറ്റു. കാലുകള്‍ ഒടിഞ്ഞു തൂങ്ങി. ചോരയില്‍ കുളിച്ചുകിടന്ന നായയെ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് എന്ന സംഘടനയാണ് മൃഗാശുപത്രിയില്‍ എത്തിച്ചത്.
തുര്‍ന്ന് ഇവര്‍ കെഎസ്ഇബി ചെയര്‍മാനും മെഡിക്കല്‍കോളേജ് പോലീസിനും പരാതി നല്‍കി. കാറിന്റെ ബംമ്പര്‍ കടിച്ചു നശിപ്പിക്കുന്നു എന്നാരോപിച്ചാണ് മര്‍ദ്ദനം. പരാതിയുടെ അടിസ്ഥാനത്തില്‍ മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെ പോലീസ് കേസെടുത്തു. നായയുടെ നില ഗുരുതരമായി തുടരുന്നതായും ഹോപ് എന്ന് പേരിട്ടതായും പീപ്പിൾസ് ഫോർ അനിമൽസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...