തിരുവനന്തപുരത്ത് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Drown Death അക്ഷയ് കൂട്ടുകാരും ജന്മദിന ആഘോഷത്തിനായി ഇന്ന് ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ അരുവിക്കര ഡാമിനു സമീപത്തെ പാർക്കിൽ ഒത്തുചേർന്നിരുന്നു.
തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങി വിദ്യാർഥി മുങ്ങി മരുച്ചു. അരുവിത്ത കളത്തറ സ്വദേശി 19കാരനായ എ എസ് അക്ഷയാണ് മരിച്ചത്. കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. നെടുമങ്ങാട് കോടതിയിലെ ജീവനക്കാരിയായ അജിതകുമാരിയുടെ ഏകമകൻ മരിച്ച അക്ഷയ്. വട്ടിയൂർക്കാവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫോട്ടോഗ്രാഫി പഠിക്കുന്ന അക്ഷയും സുഹൃത്തുക്കളുമടങ്ങുന്ന ഏഴംഗ സംഘം ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനായി ഇന്ന് ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ അരുവിക്കര ഡാമിനു സമീപത്തെ പാർക്കിൽ ഒത്തുചേർന്നിരുന്നു.
തുടർന്ന് പഴയ പോലീസ് സ്റ്റേഷനടുത്തുള്ള 110 കെ.വി.സബ് സ്റ്റേഷനു സമീപത്തെ കരമനയാറ്റിൽ കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടെ അക്ഷയ് ഒഴുക്കിൽപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലെ ഷട്ടറുകൾ തുറന്നിരുന്നതിനാൽ ആറ്റിൽ നല്ല ഒഴുക്കുണ്ടായിരുന്നു.
കൂട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും അക്ഷയിനെ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് സ്കൂബാ ടീം അംഗങ്ങൾ സ്ഥലത്തെത്തി ആറര മണിയോടെ മൃതദേഹം പുറത്തെടുത്തു. മെഡിക്കൽ കോളേജിലേയ്ക്കു മാറ്റിയ മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...